കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയം; ജനങ്ങളിലേക്കിറങ്ങിയാലെ രക്ഷയൊള്ളൂ എന്ന് ജ്യോതിരാദിത്യ സിന്ധ്യ

Glint Desk
Fri, 14-02-2020 01:00:26 PM ;

പാര്‍ട്ടിയുടെ സമഗ്രമാറ്റം വേണമെന്നവാശ്യവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ഡല്‍ഹി തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തെ തുടര്‍ന്നാണ് സിന്ധ്യയുടെ പ്രതികരണം. ഡല്‍ഹയില്‍ കോണ്‍ഗ്രസിന്റെ പ്രകടനം നിരാശാജനകമായിരുന്നെന്നും പാര്‍ട്ടിയുടെ സമീപനരീതി മാറണമെന്നും അദ്ദേഹം തുറന്നടിച്ചു. 

പാര്‍ട്ടിയില്‍ മാറ്റമാശ്യമാണെന്ന് മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ് നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. നമ്മുടെ ധാര്‍ഷ്ട്യം മാറ്റിവയ്ക്കണം. അധികാരമില്ലതായിട്ട് ആറ് വര്‍ഷമായെങ്കിലും ചിലര്‍ മന്ത്രിമാരെ പോലെയാണ് ഇപ്പോഴും പെരുമാറുന്നതെന്നായിരുന്നു ജയ്‌റാം രമേശിന്റെ വിമര്‍ശനം.

ഇതിന് പിന്നാലെയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണവും വരുന്നത്. കാലവും രാജ്യവും മാറി. നാം ജനങ്ങളിലേക്ക് ഇറങ്ങിയേ മതിയാവൂ. സിന്ധ്യ പറഞ്ഞു.

Tags: