ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവ്: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കും

Glint Desk
Sun, 19-01-2020 04:46:05 PM ;

Delhi student union

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവിനെതിരെ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കും. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഫീസ് വര്‍ദ്ധനവ് നിയമപരമായി നേരിടാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേരത്തെ തന്നെ ആലോചിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വര്‍ദ്ധനവിനെതിരെ ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ഒക്ടോബര്‍ മൂന്നിന് പുതിയ ഐ.എച്ച്.എ മാനുവല്‍ ഡ്രാഫ്റ്റ് സര്‍വകലാശാല പുറത്തുവിട്ടത് മുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലായിരുന്നു. ചര്‍ച്ച കൂടാതെ മാനുവല്‍ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങുകയായിരുന്നു. ജെ.എന്‍.യു കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ സമരത്തിനാണ് ക്യാമ്പസ് സാക്ഷിയാകുന്നത്.

 

Tags: