നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

Glint Desk
Sat, 18-01-2020 04:13:54 PM ;

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. കൃത്യം നടക്കുമ്പോള്‍ ഇയാള്‍ക്ക് 18വയസ്സ് പൂര്‍ത്തിയായിരുന്നില്ല എന്നാണ് ഹര്‍ജിയിലെ വാദം. ഇതേ വാദം ഉന്നയിച്ച് ഒരു വര്‍ഷം മുമ്പ് പവന്‍ ഗുപ്ത ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാദം ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്താണ് ഇയാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 

നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി 1ന് നടപ്പാക്കാനാണ് തീരുമാനം.പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

 

Tags: