രാജ്ഘട്ട് സന്ദര്‍ശിച്ച് ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസ്സോസ്

Glint Desk
Wed, 15-01-2020 04:06:46 PM ;

ആമസോണിന്റെ സി.ഇ.ഒ ജെഫ് ബെസ്സോസ് ഇന്ത്യയിലെത്തി. ലോകത്തിലെ തന്നെ ഏറ്റവും ധനികന്മാരില്‍ ഒരാളാണ് ജെഫ് ബെസ്സോസ്. ഇന്നലെ ഇന്ത്യയിലെത്തിയ ഇദ്ദേഹം  ഡല്‍ഹി രാജ്ഹട്ടില്‍ എത്തി മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചു. 

ശേഷം ഈ സന്ദര്‍ശനത്തെക്കുറിച്ച് ഇദ്ദേഹം ട്വീറ്റ് ചെയ്തതിങ്ങനെ, ഇപ്പോള്‍ ഇന്ത്യയില്‍ എത്തി, ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ കാരണമായ മഹാ വ്യക്തിക്ക് എന്റെ പ്രണാമം അര്‍പ്പിക്കുകയും ചെയ്തു. 

ഇന്ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ആമസോണ്‍ ഇവന്റില്‍ ബെസോസ് പങ്കെടുക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

 

Tags: