എന്താണ് ഫാസ്റ്റ് ടാഗ്? അറിയേണ്ടതെല്ലാം....

Glint Desk
Thu, 21-11-2019 01:08:42 PM ;

FAST TAG

രാജ്യത്ത് ഡിസംബര്‍ ഒന്ന് മുതല്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാവുകയാണ്.ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. ഇതുപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാം. അതിനാല്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള തിരക്കും വണ്ടികളുടെ നീണ്ട നിരയും  ഒഴിവാക്കാന്‍ സാധിക്കുന്നതോടൊപ്പം സമയവും ലാഭിക്കാം.

ഏതു ടോള്‍പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണു ഫാസ്റ്റ്ടാഗ്. ദേശീയപാത അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഫാസ്റ്റ്ടാഗ് സംവിധാനത്തിലൂടെ  തുക നേരിട്ടു കൈമാറാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി നല്‍കാം. ഇതിനായി ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ഫാസ്റ്റ് ടാഗ് വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കണം.2014 ഇല്‍  ഇറങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക വിജ്ഞാപന പ്രകാരം ടോള്‍ പ്ലാസയിലെ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ മറ്റാര്‍ക്കും  പ്രവേശനമിലായിരുന്നു. എന്നാല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇത് കര്‍ശനമായി  നടപ്പിലാക്കാറില്ല എന്ന് മാത്രമല്ല പല സംസ്ഥാനങ്ങളിലും ഫാസ്റ്റ് ടാഗ് സംവിധാനങ്ങളും ഉണ്ടായിരുന്നില്ല.  പക്ഷേ അടുത്ത മാസം ഒന്ന് മുതല്‍ ഇത് കര്‍ശനമാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം . ഇനി ഒരു ഗേറ്റ് മാത്രമാണ് ഫാസ്റ്റ് ടാഗ് ഇല്ലാത്തവര്‍ക്കായി തുറന്നു കൊടുക്കുക. മറ്റ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക പിഴ  നല്‍കേണ്ടിയും വരും. 

വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ബാങ്കില്‍  ഹാജരാക്കി ഫാസ്റ്റ്ടാഗ് അക്കൗണ്ട് തുറക്കുന്നതോടെ ഫാസ്റ്റ് ടാഗ് ലഭിക്കും. നൂറു രൂപയാണു ടാഗ് വില.ആമസോണ്‍ സൈറ്റില്‍ നിന്നും ഫാസ്റ്റ് ടാഗുകള്‍ ലഭ്യമാണ്. ഫാസ്റ്റ് ടാഗ് റീചാര്‍ജിനായി മൈ ഫാസ്റ്റ് ടാഗ് എന്ന മൊബൈല്‍ ആപ്പും തെയ്യാറാക്കിയിട്ടുണ്ട്. ചില അക്ഷയകേന്ദ്രങ്ങളിലും    ഫാസ്റ്റ് ടാഗ് രജിസ്‌ട്രേഷന്‍ നടദത്താവുന്നതാണ് . പുതിയതായി   റജിസ്റ്റര്‍ ചെയ്യ്ത എല്ലാ വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാണ്. രാജ്യത്ത് ദേശീയ, സംസ്ഥാനപാതകളില്‍ നിലവില്‍ 420ലേറെ ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. ഫാസ്റ്റ് ടാഗ് സംവിധാനത്തിലൂടെ നിലവിലുള്ളതിനേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ ടോള്‍പ്ലാസയിലൂടെ  കടന്നുപോകാമെന്നതാണു ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം. നിലവില്‍ ഒരു വാഹനത്തിന് ടോള്‍ബൂത്ത് കടക്കാന്‍ ഏകദേശം  15 സെക്കന്‍ഡാണ് വേണ്ടത്.  എന്നാല്‍ ഫാസ്റ്റ് ടാഗ് സംവിധാനത്തിലൂടെ മൂന്നു സെക്കന്‍ഡ് മതിയെന്നാണു ദേശീയപാത അതോറിറ്റി അവകാശപ്പെടുനനത്.മണിക്കൂറില്‍ 240 വാഹനങ്ങള്‍ക്ക് വരെ കടന്നുപോകാമെന്നതാണു നിലവില്‍ ഒരു ടോള്‍ ബൂത്തിന്റെ ശേഷി.  ഫാസ്റ്റ് ടാഗ് സംവിധാനത്തിലെക്കായാല്‍ ഇത് 1200 വാഹനങ്ങളായി ഉയരുമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്.

 

Tags: