മഹാരാഷ്ട്രയില്‍ ശിവസേന എന്‍സിപി സഖ്യം അധികാരത്തിലേക്ക്

Glint Desk
Mon, 11-11-2019 12:55:47 PM ;

 maharashtra govt,shiv sena ncp

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചതോടെ സര്‍ക്കാര്‍ രൂപികരണ ചര്‍ച്ചകള്‍ സജീവമാക്കി പാര്‍ട്ടികള്‍. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇന്ന് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും. ബിജെപിയുമായുള്ള സഖ്യം അവസാനിച്ചതോടെ ശിവസേന എന്‍ഡിഎ വിടും. ഒപ്പം ശിവസേന നേതാവ് അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചു.

145ആണ് ഭൂരിപക്ഷത്തിനായി വേണ്ടത്.ശിവസേനക്ക് 56ഉം എന്‍സിപിക്കും കോണ്‍ഗ്രസിനും 54, 44 എംഎല്‍എമാര്‍ വീതവുമാണ് സംസ്ഥാനത്തുള്ളത്. ഇന്ന് രാത്രി ഏഴരയോടെ ഭൂരിപക്ഷം വ്യക്തമാക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. എന്‍ഡിഎ വിട്ട് വരാന്‍ ശിവസേന തയ്യാറാവുകയാണെങ്കില്‍ സഖ്യം ആലോചിക്കാമെന്ന് എന്‍സിപി വ്യക്തമാക്കിയുട്ടുണ്ട്.ഇന്ന് ഖാര്‍ഖരെ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മമഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപികരണത്തില്‍ സോണിയഗാന്ധിയുമായി ചര്‍ച്ച നടത്തും.
എന്‍സിപിയുടെ ഉപാധി അംഗീകരിച്ച് എന്‍ഡിഎ വിടാനാണ് ശിവസേന തീരുമാനം. നരേന്ദ്രമോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിപദം കൈയാളുന്ന ശിവസേന എംപി അരവിന്ദ് സാവന്ത് ഉടന്‍ രാജിവയ്ക്കുമെന്ന് അറിയിച്ചു. സഖ്യം രൂപീകരിക്കാന്‍ ശിവസേന എന്‍ഡിഎ വിടണമെന്നായിരുന്നു എന്‍സിപിയുടെ ഉപാധി. 

 

 

Tags: