പെഗാസസ് :ഇന്ത്യയിൽ വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവ്

Glint Desk
Wed, 06-11-2019 02:34:03 PM ;
 
രാജ്യത്ത് വാട്സ്ആപ്പ് ഉപയോക്താക്കൾ 20 ശതമാനം കുറഞ്ഞു. സെൻസർ ടവറിൽ നിന്നുള്ള വിവരം അനുസരിച്ച്   ഒക്ടോബർ 26 നും നവംബർ 3 നും ഇടയിൽ ഇന്ത്യയിൽ വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തിൽ 20 ശതമാനായി കുറവ് സംഭവിച്ചു  എന്നാണ് റിപ്പോർട്ട്‌.  ഇസ്രായേലിയൻ  സ്പൈവെയറായ പെഗാസസ് 1,400 ആഗോള ഉപയോക്താക്കളുടെ  ഡാറ്റകൾ ചോർത്തിയതായി ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പ്ലാറ്റ്ഫോം വെളിപ്പെടുത്തിയതിന് ശേഷമാണ് ആപ്പ് ഉപപോക്താക്കളിൽ ഇടിവ് സംഭവിച്ചത്. ഇന്ത്യയിൽ മാത്രം ഏകദേശം  ഇരുപത്തിനാല് അക്കാദമിക്, അഭിഭാഷകർ, ദലിത് പ്രവർത്തകർ, പത്രപ്രവർത്തകർ എന്നിവരുടെ ഡാറ്റകളാണ്   സ്പൈവെയർ ലക്ഷ്യമാക്കി ചോർത്തിയത്.

Tags: