ആംബുലന്‍സ് ദൗത്യത്തിലൂടെ അമൃതയില്‍ എത്തിച്ച കുട്ടിയുടെ ഹൃദയശസ്ത്രക്രിയ വിജയം

Glint Staff
Thu, 18-04-2019 05:34:29 PM ;
Kochi

 Ambulance

ആംബുലന്‍സ് ദൗത്യത്തിലൂടെ മംഗലാപുരത്ത് നിന്ന് അമൃത ആശുപത്രിയില്‍ എത്തിച്ച 17 ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാന സര്‍ക്കാരിന്റെ 'ഹൃദ്യം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുഞ്ഞിന് ചികിത്സ നല്‍കുന്നത്. മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് അഞ്ചര മണിക്കൂര്‍ കൊണ്ടാണ് ആംബുലന്‍സില്‍ കുഞ്ഞിനെ അമൃത ആശുപത്രിയില്‍ എത്തിച്ചത്.

 

തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടു പോകാനായിരുന്നു ചൈല്‍ഡ് പ്രൊടക്ട് ടീം തീരുമാനിച്ചിരുന്നതെങ്കിലും ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ അമൃതയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സാചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും.

 

Tags: