ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടം പുരോഗമിക്കുന്നു; തമിഴ്‌നാട്ടില്‍ മികച്ച പോളിങ്

Glint Staff
Thu, 18-04-2019 01:39:10 PM ;
Chennai

Polling

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. മുപ്പത്തിയെട്ട് സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ 11 മണിവരെയുള്ള കണക്ക് പ്രകാരം 30.62 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 11 മണിവരെ ആസമില്‍ 26.39 ശതമാനം, ഛത്തീസ്ഗഢ് 26.2 ശതമാനം, കര്‍ണാടകയില്‍ 19.58 ശതമാനം, മണിപ്പൂരില്‍ 32.18 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.

 

12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒഡീഷ, തമിഴ്‌നാട് എന്നിവടങ്ങളിലെ നിയമസഭാ സീറ്റുകളിലേയ്ക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. തമിഴ്‌നാട്(38), കര്‍ണാടക(14), മഹാരാഷ്ട്ര(10), ഉത്തര്‍പ്രദേശ്(8), അസം(5), ബിഹാര്‍(5), ഒഡിഷ(5), ഛത്തീസ്ഗഢ്(3), ബംഗാള്‍(3), ജമ്മുകശ്മീര്‍(2), മണിപ്പൂര്‍(1), പുതുച്ചേരി(1) എന്നിവയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.

 

Tags: