കശ്മീരില്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ സ്‌ഫോടനം; സൈനികന്‍ കൊല്ലപ്പെട്ടു

Glint Staff
Sat, 16-02-2019 07:05:57 PM ;
Srinagar

സ്‌ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ രജൗരിയില്‍ നൗഷീര സെക്ടറിലാണ് സംഭവം. എന്‍ജിനീയറിങ് വിഭാഗത്തിലെ മേജര്‍ റാങ്കിലുള്ള ഓഫീസറാണ് കൊല്ലപ്പെട്ടത്. പുല്‍വാമ ഭീകരാക്രമണം കഴിഞ്ഞ് 48 മണിക്കൂര്‍ തികയുന്നതിന് മുമ്പേയാണ് ഈ സംഭവം.

 

നിയന്ത്രണ രേഖയ്ക്കടുത്ത് നുഴഞ്ഞുകയറ്റക്കാര്‍ നിക്ഷേപിച്ച ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എകസ്‌പ്ലോസീവ് ഡിവൈസ്) നിര്‍വീര്യമാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ചയാണ് ജമ്മു - ശ്രീനഗര്‍ ദേശീയ പാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ സൈനിക വാഹന വ്യൂഹത്തന് നേരെ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്.

 

Tags: