ഈ വര്‍ഷത്തെ ജ്ഞാനപീഠം അമിതാവ് ഘോഷിന്

Glint Staff
Fri, 14-12-2018 06:59:20 PM ;
Delhi

amitav-ghosh

ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം നോവലിസ്റ്റ് അമിതാവ് ഘോഷിന്. സാഹിത്യത്തില്‍ രാജ്യം നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് ജ്ഞാനപീഠം.11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

 

ഇംഗ്ലീഷ് നോവലുകളിലൂടെയാണ് അമിതാവ് ഘോഷ് വായനക്കാരുടെ ശ്രദ്ധനേടിയത്. ദി സര്‍ക്കിള്‍ ഓഫ് റീസണ്‍ (1986), ഷാഡോ ലൈന്‍സ് (1988), ദി കല്‍ക്കട്ടാ ക്രോമസോം (1995) സീ ഓഫ് പോപ്പീസ് (2008). തുടങ്ങിയവയാണ് അമിതാവ് ഘോഷിന്റെ പ്രശസ്തമായ പുസ്തകങ്ങള്‍.

 

ജീവിതത്തിലെ അതിമഹത്തായ ദിനമാണ് ഇതെന്നാണ് പുരസ്‌കാര നേട്ടത്തോട് അമിതാവ് ഘോഷ് പ്രതികരിച്ചത്. താനേറ്റവും ആരാധിക്കുന്ന എഴുത്തുകാര്‍ ഇടംപിടിച്ചിട്ടുള്ള ജ്ഞാനപീഠ പുരസ്‌കാര പട്ടികയില്‍ ഉള്‍പ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അമിതാവ് ഘോഷ് പറഞ്ഞു.

 

 

Tags: