കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

Glint Staff
Thu, 11-10-2018 12:44:36 PM ;
Delhi

Karthi Chidambaram

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ഇന്ത്യയിലും വിദേശത്തുമായുള്ള ആസ്തികളും ബാങ്ക് നിക്ഷേപങ്ങളും അടക്കം 54 കോടിയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ടാണ് നടപടി.

 

ന്യൂഡല്‍ഹി ജോര്‍ ബാഗിലെയും, ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലെ ബംഗ്ലാവുകളും യുകെയിലെ വസതി, ബാഴ്‌സലോണയിലെ വസ്തുക്കള്‍ എന്നിവയെല്ലാം കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു

 

Tags: