Wed, 20-09-2017 05:49:58 PM ;
Patna
ബീഹാറിലെ ഭഗല്‍പൂരില്‍ നിര്‍മ്മിച്ച അണക്കെട്ടിന്റെ ഒരുഭാഗം ഉദ്ഘാടനം നിശ്ചയിച്ചിരുന്ന ദിവസത്തിന്റെ തലേന്ന് തകര്‍ന്നു. ബുധനാഴ്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന അണക്കെട്ടാണ് തകര്‍ന്നത്. 389 കോടി രൂപ മുതല്‍മുടക്കില്‍ പ്രദേശത്തെ ജലസേചനം ലക്ഷ്യമിട്ട് നിര്‍മ്മിച്ചതായിരുന്നു അണക്കെട്ട്.
അണക്കെട്ട് തകര്‍ന്നതോടെ ഭഗല്‍പൂരിലെ ഖഹല്‍ഗൂന്‍ പ്രദേശത്തേക്ക് വെള്ളം ഇരച്ചു കയറി, നിരവധി വീടുകളുള്‍പ്പെടെ വെള്ളത്തിനടിയിലായി. അണക്കെട്ടില്‍ നിന്നുള്ള വെള്ളം പൂര്‍ണ്ണ ശേഷിയില്‍ തുന്നുവിട്ടതാണ് അപകടത്തിന് കാരണമെന്നും, അണക്കെട്ടിന്റെ നിര്‍മ്മാണത്തില്‍ യാതൊരുവിധ അപാകതയില്ലെന്നും ബീഹാര്‍ ജലവിഭവ വകുപ്പ് മന്ത്രി ലാലന്‍ സിംഗ് പറഞ്ഞു