രാജമൗലി സിനിമയില്‍ മോഹന്‍ലാലും ശ്രീദേവിയും

Glint staff
Sat, 22-07-2017 04:42:50 PM ;
Kochi

ss rajamouli  mohanlal

ബാഹുബലി സ്രഷ്ടാവ് എസ്.എസ്.രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാലും ശ്രീദേവിയും. സമകാലിക ജീവിത ക്ലേശങ്ങളുടെ പശ്ചാത്തലത്തില്‍ സാങ്കല്‍പ്പിക കഥാവിഷ്‌ക്കരണമായിരിക്കും പുതിയ ചിത്രമെന്നും കേള്‍ക്കുന്നുണ്ട്. വാര്‍ത്തയറിഞ്ഞ് രാജമൗലിയുടെ തെലുങ്ക് ആരാധകര്‍ വന്‍ ആവേശത്തിലാണ്.
    

 

sreedevi ശ്രീദേവി മൗലിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.ബാഹുബലി രണ്ടില്‍ രമ്യാ കൃഷ്ണന്‍ അഭിനയിച്ച രാജമാതയുടെ വേഷമഭിനയിക്കാനായി ആദ്യം സമീപിച്ചത് ശ്രീദേവിയെയാണ്. എന്നാല്‍ ശ്രീദേവി ആവശ്യപ്പെട്ട പ്രതിഫലം തങ്ങള്‍ക്ക് താങ്ങാനാവാത്തതിനാലാണ് രമ്യകൃഷ്ണയെ നിശ്ചയിക്കാന്‍ കാരണമെന്ന് രാജമൗലി പറഞ്ഞിരുന്നു. ഇത് ശ്രീദേവിയെ പ്രകോപിപ്പിക്കുകയും ചെയ്യുകയുണ്ടായി. തുടര്‍ന്ന് താനങ്ങനെ പരസ്യമായി ശ്രീദേവിയെ പറ്റി പറയാന്‍ പാടില്ലായിരുന്നുവെന്ന് മൗലി പറയുകയുണ്ടായി.
     

 

മോഹന്‍ലാലിന്റെ മഹാഭാരതം സിനിമ കഴിഞ്ഞായിരിക്കുമോ അതിനു മുന്‍പായിരിക്കുമോ മൗലിയുടെ സിനിമയെന്നത് അറിവായിട്ടില്ല.

 

 

Tags: