രാഷ്ട്രപതി ഭരണം ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിലേക്ക്

Glint Desk
Wed, 13-11-2019 10:59:13 AM ;

shivasena രാഷ്ട്രപതി ഭരണം ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിലേക്ക്. കേസ് ഉടന്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു പിന്തുണ തെളിയിക്കാന്‍ എന്‍സിപിക്കു നല്‍കിയ സമയപരിധി തീരും മുന്‍പേ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം. ഇന്നലെ രാത്രി 8.30 വരെ സമയം അനുവദിച്ചിരുന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി, ഉച്ചയോടെ രാഷ്ട്രപതിഭരണത്തിനു ശുപാര്‍ശ ചെയ്തു. എന്‍സിപി 3 ദിവസം കൂടി സാവകാശം തേടിയതിനാല്‍ സുസ്ഥിര സര്‍ക്കാരിനു സാധ്യത കാണുന്നില്ലെന്നും പറഞ്ഞു.

അതേ സമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ തേടുകയാണ് പാര്‍ട്ടികള്‍. കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടി രൂപികരിക്കുമെന്ന് ശിവസേന അറിയിച്ചു. സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമിക്കുമെന്ന് ബിജെപിയും വ്യക്തമാക്കി. രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്ത ഗവര്‍ണര്‍ക്കെതിരെ ശിവസേന മുഖപത്രം സാമ്‌ന രംഗത്തെത്തി. കുതിരക്കച്ചവടത്തിന് വഴിയൊരുക്കുന്നതാണ് നീക്കമെന്ന് സാമ്‌ന വിമര്‍ശിച്ചു.

Tags: