ഈ കള്ളക്കടത്തു സ്വർണ്ണം എങ്ങോട്ടു പോകുന്നു

Glint Desk
Thu, 30-11-2023 07:14:04 PM ;

Customs seizes gold worth... ഇപ്പോൾ മിക്ക ദിവസവും ഏതെങ്കിലും ഒരു വിമാനത്താവളത്തിൽ നിന്ന് സർണ്ണക്കള്ളക്കടത്തുകാർ പിടിക്കപ്പെടുന്നു. കേരളത്തിലേക്ക് അനധികൃതമായി കടത്തപ്പെടുന്ന സ്വർണ്ണത്തിൻ്റെ ഒരു ശതമാനം പോലും പിടിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. പിടിക്കപ്പെടുന്നവരിൽ ഏതാണ്ട് എല്ലാവരും തന്നെ ഒന്നുകിൽ കുറഞ്ഞ ശമ്പളത്തിൽ ഗൾഫ് നാടുകളിൽ പണിയെടുക്കുന്നവർ. അല്ലെങ്കിൽ സന്ദർശക വിസയിൽ പോയിവരുന്ന സാധാരണക്കാർ . ഇവരിൽ ചിലർ പിടിക്കപ്പെടുമ്പോൾ കണ്ടെടുക്കുന്നത് കിലോക്കണക്കിന് സ്വർണ്ണമാണ്. വളരെ ശക്തരായ സംഘം ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നു എന്ന് വ്യക്തം. ടൺ കണക്കിന് സ്വർണ്ണമാണ് ഓരോ വർഷവും കേരളത്തിലേക്ക് കള്ളക്കടത്തായി എത്തുന്നതെന്ന് അനുമാനിക്കാവുന്നതാണ്. ഇതെവിടേക്കു പോകുന്നു, ഏതു വിധത്തിൽ വിപണനം ചെയ്യപ്പെടുന്നു എന്നുള്ളതൊക്കെ ദുരൂഹം. ഭരണത്തിലിരിക്കുന്ന രാഷട്രീയ കക്ഷിയുമായി അടുത്ത ബന്ധമുള്ളവർ സ്വർണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട കേസ്സിൽ പെട്ടതും സമീപകാലത്ത് കേരളം കണ്ടതാണ്.  കള്ളക്കടത്തിലൂടെ ഇത്രയധികം സ്വർണ്ണം കേരളത്തിലെത്തുമ്പോൾ അത് സംസ്ഥാന സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിക്കുന്ന ആഘാതം ഊഹിക്കാവുന്നതിലുമപ്പുറമാണ്. ഈ ഗുരുതര വിഷയത്തെ കേന്ദ്ര- സംസ്ഥാന അന്വേഷണ ഏജൻസികൾ ഇതുവരെ കണ്ട ലക്ഷണം പോലും കിട്ടിയിട്ടില്ല.

Tags: