കണ്ണൂർ വി.സി: ഗവർണ്ണർക്ക് വിജയം, സർക്കാരിന് പ്രഹരം, പരാജയപ്പെട്ടത് ഉന്നത വിദ്യാഭ്യാസ രംഗം

Glint Desk
Thu, 30-11-2023 06:29:08 PM ;

Bench headed by Chief Justice of India D.Y. Chandrachud, in a judgment, has set aside a decision of the Kerala High Court which had upheld the validity of a November 23, 2021 notification reappointing Mr. Ravindran

വി.സി.പുനർനിയമന വിഷയത്തിൽ യഥാർത്ഥത്തിൽ നടന്നത് രണ്ട്  രാഷ്ട്രീയ ചേരികൾ തമ്മിലുള്ള മത്സരമായിരുന്നു. സുപ്രീം കോടതി വിധിയിലൂടെ ഗവർണർ വിജയിച്ചു. ഈ വിഷയത്തിൽ ഒട്ടേറെ, പ്രകടവും അപ്രകടവുമായ മാനങ്ങളുണ്ട്. അവയിലേക്ക് നോക്കിയാൽ വ്യക്തമാകുന്ന ഒന്നുണ്ട്. സർക്കാർ എടുത്ത തീരുമാനത്തിലും ഗവർണർ എടുത്ത തീരുമാനത്തിലും തീരെ പരിഗണിക്കപ്പെടാതെ പോയ ഘടകം ഉന്നത വിദ്യാഭ്യാസ രംഗമാണ് . ചാൻസിലർക്കാണ് സർവകലാശാലകളുടെ പരമാധികാരം എങ്കിലും ഉന്നത വിദ്യാഭ്യാസത്തിൻറെ അവശേഷിക്കുന്ന നിലവാരം നിലനിർത്തേണ്ടതിന്റെയും ഉയർത്തേണ്ടതിന്റെയും ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു.  ഉന്നത വിദ്യാഭ്യാസത്തിൻറെ മികവിനെ തഴഞ്ഞു എന്ന് മാത്രമല്ല പക്ഷപാതപരമായി തീരുമാനം സർക്കാർ കൈക്കൊള്ളുകയും ചെയ്തു. ഇതിലൂടെ നഗ്നമായ സത്യപ്രതിജ്ഞ ലംഘനമാണ് സംഭവിച്ചത്. സർവ്വകലാശാലകൾ രാഷ്ട്രീയപാർട്ടികൾക്ക് തങ്ങൾക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനുളള ഇടമായി മാറിക്കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം.

Tags: