ജീവനക്കാര്‍ക്ക് ശമ്പളവുമായി കെ.എസ്.ആര്‍.ടി.സി

Glint Desk
Fri, 11-10-2019 04:30:21 PM ;
thiruvananthapuram

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണത്തിലെ പ്രതിസന്ധി മറികടക്കാന്‍ മാനേജ്‌മെന്റ് നടപടി തുടങ്ങി.സര്‍ക്കാരില്‍ നിന്ന് പ്രതിമാസ ധനസഹായമായി 16 കോടി രൂപ കിട്ടിയതോടെ ഓപ്പറേഷന്‍ വിഭാഗത്തിലെ 80 ശതമാനം ജീവനക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ ശമ്പളം വിതരണം ചെയ്തു. വരും ദിവസങ്ങളിലെ വരുമാനത്തില്‍ നിന്ന് ബാക്കിയുളളവര്‍ക്ക് ശമ്പളം നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ കുറവ് മൂലം കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസുകള്‍ മുടങ്ങുന്നത് തുടരുകയാണ്. ഇന്ന് ഉച്ചവരെ ഏകദ്ദേശം മുന്നൂറോളം സര്‍വീസുകളാണ് റദ്ദാക്കിയത്. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ തുടര്‍ച്ചയായ 10ാം ദിവസമാണ് കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസുകള്‍ മുടങ്ങുന്നത്.ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇന്ന് 321 സര്‍വീസുകള്‍ ഇതുവരെ റദ്ദാക്കി.തെക്കന്‍മേഖലയിലാണ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയത്.141 എണ്ണം.ഇന്നലെ 1352 സര്‍വീസുകള്‍ മുടങ്ങിയിരുന്നു. താല്‍ക്കാലിക ജീവനക്കാരെ ഒരു ദിവസത്തേക്ക് നിയമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞട്ടില്ല. ജീവനക്കാര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന് പിന്നാലെ ശമ്പള വിതരണത്തിനുളള നടപടി ക്രമങ്ങള്‍ മാനേജ്‌മെന്റ് തുടങ്ങി.

Tags: