സത്‌നാം സിംഗിന്റെ മരണം: സ്വതന്ത്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി

Thu, 03-04-2014 05:23:00 PM ;

satnam singബീഹാര്‍ സ്വദേശിയായ സത്‌നാം സിംഗ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമൃതാനന്ദമയി മഠത്തിനെതിരെ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്നും പോലീസ് അറിയിച്ചു. ഹൈക്കോടതി കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

 

മഠത്തിലെ തുടര്‍ നടപടികള്‍ പോലീസ് അന്വേഷിച്ചില്ലെന്നും കേസന്വേഷണത്തില്‍ വീഴ്ച പറ്റിയതായും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. സത്‌നാം സിംഗിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സത്‌നാം സിംഗിന്റെ അച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്.

 

ബീഹാര്‍ സ്വദേശിയായ 23-കാരനായ സത്‌നാം സിംഗിനെ കഴിഞ്ഞ ഓഗസ്റ്റിലാണ് വള്ളിക്കാവ് ആശ്രമത്തില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിക്കപ്പെട്ട ഇയാള്‍ അവിടെ വെച്ച് ദൂരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു. സത്‌നാം സിംഗ് കസ്റ്റഡിയിലെ പീഡനം മൂലമാണ് മരിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags: