വയനാടിന് പിന്നാലെ അട്ടപ്പാടിയിലും കാട്ടുതീ

Fri, 21-03-2014 11:46:00 AM ;
അട്ടപ്പാടി

Forest Fire

 

വയനാടിന് പിന്നാലെ അട്ടപ്പാടിയിലും കാട്ടുതീ പടരുന്നു. ഇതുവരെ 100 ഹെക്ടറിലധികം വനത്തിന് തീ പിടിച്ചതായി വനം വകുപ്പ് അറിയിച്ചു. എട്ടു സ്ഥലങ്ങളിലായി ഒരേ സമയം ഉണ്ടായ തീ പിടുത്തം ആസൂത്രിതമാണെന്നാണ് വിലയിരുത്തല്‍.

 

കഴിഞ്ഞ ദിവസങ്ങളിയായി അട്ടപ്പാടി,അഗളി, ഭവാനി വനമേഖലകളിലായി100 ഹെക്ടറിലധികം വനം കത്തിനശിച്ചതായാണ് വനംവകുപ്പിന്റെ പ്രാഥമിക കണക്ക്. കാടിന്റെയുള്ളില്‍ വിവിധ ഭാഗങ്ങളില്‍ തീപിടിച്ചതിനെ തുടര്‍ന്നാണ് മനുഷ്യനിര്‍മിതമെന്ന സംശയം ഉയര്‍ന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

ഇത് സംബന്ധിച്ച് മണ്ണാര്‍ക്കാട്ട് ഡി.എഫ്.ഒ ത്യാഗരാജന്റെ നേത്രുത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വനമേഖലയില്‍ ക്യാമ്പുകള്‍ ഒരുക്കി എഴുപത്തി അഞ്ചു വനജീവനക്കാരെ കാട്ടു തീ തടയാന്‍ നിയോഗിച്ചതായി ഡി.എഫ്.ഒ അറിയിച്ചു. കൂടുതല്‍ നിരീക്ഷണ സംവിധാനങ്ങളും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Tags: