നാളെ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല

Glint staff
Sat, 08-07-2017 07:56:33 PM ;
Kochi

petrol pump

സംസ്ഥാനത്ത്‌പെട്രോള്‍ പമ്പുകള്‍ നാളെ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന്‌പെട്രോള്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി.9,10 തീയതികളില്‍ പെട്രോളിയം ഇന്ധന കമ്പനികളില്‍ നിന്ന് ഇന്ധനം വാങ്ങില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.സ്‌റ്റോക്കെടുക്കാത്തതിനെ തുടര്‍ന്ന് ഇന്ന്  ഉച്ചക്കുമുതല്‍ പല പമ്പുളിലെയും ഇന്ധനം തീര്‍ന്നു.

 

ഇന്ധന വില പ്രതിദിനം മാറ്റുന്ന പരിഷ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ സമരം നടത്തുന്നത്. പുതിയ പരിഷ്‌കാരം മൂലം മാസം നാല്പതിനായിരം മുതല്‍ അറുപതിനായിരം രൂപ വരെ പമ്പുടമകള്‍ക്ക് നഷ്ടമാകുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പമ്പുകള്‍ക്കുള്ള കമ്മീഷന്‍ തുക വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

 

Tags: