ഹാഫിസ് സെയ്ദിനൊപ്പം വേദി പങ്കിട്ട് പലസ്തീന്‍ സ്ഥാനപതി: പ്രതിഷേധവുമായി ഇന്ത്യ

Glint staff
Sat, 30-12-2017 12:18:19 PM ;
Delhi

Hafiz Saeed-palastine-s-ambassador

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സെയ്ദിനൊപ്പം പാക്കിസ്ഥാനിലെ പലസ്തീന്‍ സ്ഥാനപതി വേദി പങ്കിട്ട സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യ. വിഷയത്തില്‍ ഇന്ത്യ പലസ്തീനെ കടുത്ത അതൃപ്തി അറിയിക്കും.റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാക്കിസ്ഥാന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഹാഫിസ് സെയ്ദിനൊപ്പം പലസ്തീന്‍ സ്ഥാനപതി വാലിദ് അബു അലി വേദി പങ്കിട്ടത്. ഇന്ത്യയ്‌ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്ന 40 പാര്‍ട്ടികളുടെ കൂട്ടായ്മയാണു ദിഫാ ഇ പാക്കിസ്ഥാന്‍.

 

ആഗോളഭീകരനായി ഐക്യരാഷ്ട്ര സഭ പഖ്യാപിച്ച ഹാഫിസ് സെയ്ദിനോടൊപ്പം പലസ്തീന്‍ സ്ഥാനപതിയുടെ വേദി പങ്കിടലിനെ ഇന്ത്യ ഗൗരവമായിട്ടാണ് കാണുന്നത്. ഐക്യരാഷ്ട്ര സഭയിലെ ജറുസലേം ചര്‍ച്ചയില്‍ ഇന്ത്യ പലസ്തീന് അനുകൂലമായി വോട്ട് ചെയ്തതിനു പിന്നാലെയാണ് സ്ഥാനപതിയുടെ ഭാഗത്ത് നിന്ന് ഈ നടപടി ഉണ്ടായിരിക്കുന്നത്.

 

Tags: