തകര്‍ന്ന വിന്‍ഡോയുമായി പറന്ന് വിമാനം ; ചിത്രം പങ്കുവെച്ച് യാത്രക്കാരന്‍

Glint Desk
Thu, 07-11-2019 04:48:03 PM ;

spice jet

സ്പൈസ് ജെറ്റില്‍ വന്‍സുരക്ഷാവീഴ്ച്ചയെന്ന് യാത്രക്കാരന്‍.സ്പൈസ് ജെറ്റ് വിമാനത്തിനുള്ളില്ലേ തകര്‍ന്ന  വിന്‍ഡോയില്‍  ടേപ്പ് ഒട്ടിച്ചിരിക്കുന്നതായി യാത്രക്കാരന്റെ ട്വീറ്റ്.ചൊവ്വാഴ്ച  മുംബൈ-ദില്ലി സ്പൈസ് ജെറ്റ്  വിമാനത്തിലെ യാത്രക്കാരനാണ്  തകര്‍ന്ന വിന്‍ഡോയില്‍ ടേപ്പ് ഒട്ടിച്ച ചിത്രം ട്വിറ്ററിലൂടെ പങ്കിട്ടത്.   ''ഇത് ഒരു പ്രധാന സുരക്ഷാ പ്രശ്‌നമല്ലേ? ആരെങ്കിലും ഇതിനെ പറ്റി ബോധവാന്മാരാണോ എന്നാണ് യാത്രക്കാരില്‍ ഒരാളായ ഹരിഹരന്‍ ശങ്കരന്‍ ട്വീറ്റ് ചെയ്തത്.  സെല്ലോ ടേപ്പ് പതിച്ചിരിക്കുന്നതുക്കൊണ്ട് വേണ്ടപ്പെട്ടവര്‍  ആരെങ്കിലും  അതിനെ കുറിച്ച് ബോധവാന്മാരായിരുന്നു  എന്നത്  വെളിവാക്കുന്നുവെന്നും അദ്ദേഹം പറയുന്നു.  ''വിന്‍ഡോയുടെ ആന്തരിക  പാളിയിലായിരു്യന്നു വിള്ളല്‍, അന്നേ  ദിവസം തന്നെ അത് ശരിയാക്കി,'' എന്ന് സ്പൈസ് ജെറ്റ് ബുധനാഴ്ച പ്രതികരിച്ചു.

Tags: