കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു.

glint desk
Wed, 09-10-2019 04:30:59 PM ;
delhi

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ച് ശതമാനം വര്‍ധിപ്പിച്ചു.ക്ഷാമബത്ത ഇതോടെ 17 ശതമാനമാകും.  50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതോടെ നേട്ടമുണ്ടാകും.കേന്ദ്ര മന്ത്രിസഭയുടേതാണ് ഈ തീരുമാനം.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതിനായി 1600 കോടി രൂപ നീക്കിവെക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ആരോഗ്യമേഖലയിലെ ആശാപ്രവര്‍ത്തകരുടെ വേതനം ഇരട്ടിയായി വര്‍ധിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. 1000 ല്‍ നിന്ന് 2000 രൂപയായാണ് വേതനം വര്‍ധിപ്പിക്കുക. 

പലായാനം ചെയ്ത കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് സാമ്പത്തികസഹായവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് അഞ്ചരലക്ഷം രൂപയാണ് ധനസഹായമായി നല്‍കുക. 5300 കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക

Tags: