ബി.ജെ.പിയുടെ വിഭജനനയം മതേതരഘടനയെ തകര്‍ക്കുമെന്ന് രാഹുല്‍

Wed, 19-03-2014 12:12:00 PM ;
ന്യൂഡല്‍ഹി

Rahul Gandhiരാഷ്ട്രീയമായും മതപരമായും ജനങ്ങളെ വിഭജിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഈ വിഭജനനയം രാജ്യത്തിന്റെ മതേതരഘടനയെ തകര്‍ക്കുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അരുണാചല്‍ പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുള്ള യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

 

സമാധാനവും പുരോഗതിയും സമൃദ്ധിയും നിറഞ്ഞ ഇന്ത്യയാണ് ഇവിടുത്തെ ജനങ്ങള്‍ക്കായി കോണ്‍ഗ്രസ് ലക്‌ഷ്യം വെയ്ക്കുന്നതെന്ന്‍ അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നും സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും തുല്യമായി അനുഭവിക്കാന്‍ അവകാശമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

 

മതത്തില്‍ അധിഷ്ഠിതമായ ബി.ജെ.പിയുടെ തത്ത്വങ്ങള്‍ രാജ്യത്തെ മതേതര കാഴ്ചപ്പാടുകളെ തകര്‍ക്കുമെന്നും അത് വംശീയ വിവേചനത്തിന് ഇടയാക്കുമെന്നും മതത്തെയും ജാതിയെയും അവഗണിച്ച് ജനങ്ങളെ ഒന്നിപ്പിക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ തത്ത്വസംഹിതയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Tags: