ഡല്‍ഹി പീഡനക്കേസ്: പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

Thu, 13-03-2014 05:43:00 PM ;
ന്യൂഡല്‍ഹി

ഡല്‍ഹി പീഡനക്കേസിലെ പ്രതികളുടെ വധശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. വധശിക്ഷ വിധിച്ച ഡല്‍ഹി അതിവേഗ കോടതിയുടെ ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുകേഷ്, വിനയ് ശര്‍മ,​ പവന്‍,​ അക്ഷയ് താക്കൂര്‍ എന്നിവരുടെ ശിക്ഷയാണ് ശരിവച്ചത്.

 

2012 ഡിസംബറിലാണ് ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായി സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിച്ചത്. രാത്രി സുഹൃത്തിനൊപ്പം ബസില്‍ സഞ്ചരിക്കവേയാണ് യുവതി മാനഭംഗത്തിന് ഇരയായത്.

 

2013 സെപ്തംബറിലാണ് പ്രതികള്‍ക്ക് സാകേതിലെ അതിവേഗ കോടതി വധശിക്ഷ വിധിച്ചത്. ദില്ലി കൂട്ടബലാത്സംഗക്കേസിലെ ഒന്നാം പ്രതി രാം സിങ് വിചാരണ നടക്കുന്നതിനിടെ തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു. കേസിലെ ആറാം പ്രതിയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മൂന്നു വര്‍ഷം ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കാനും  ജുവൈനല്‍ കോടതി ഉത്തരവിട്ടു

Tags: