ഏത് ഉത്തരവാദിത്തവും സ്വീകരിക്കാന്‍ തയ്യാറെന്ന് രാഹുല്‍

Tue, 14-01-2014 12:38:00 PM ;
ന്യൂഡല്‍ഹി

Rahul Gandhiപാര്‍ട്ടി നല്‍കുന്ന ഏത് ഉത്തരവാദിത്തവും സ്വീകരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹിന്ദി ദിനപത്രമായ ദൈനിക്‌ ഭാസ്കറിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജനുവരി 17-നു  അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) യോഗം ചേരും. യോഗത്തില്‍ 2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

 

പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വയ്ക്കുമെന്നും, കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നും രാഹുല്‍ പറഞ്ഞു. ഏതെങ്കിലും വ്യക്തിക്ക് മാത്രം രാജ്യത്തെ നയിക്കാനാകില്ലെന്നും, ആംആദ്മിയുടെ പല നയങ്ങളോടും തനിക്ക് യോജിക്കാനാകില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

Tags: