മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

Tue, 29-10-2013 04:50:00 PM ;
മുംബൈ

ഇന്ത്യയിലെ സമ്പന്നന്‍മാരുടെ പട്ടികയില്‍ മുകേഷ് അംബാനിക്ക് ഒന്നാം സ്ഥാനം. യു.എസ് ബിസിനസ് മാഗസിനായ ഫോര്‍ബ്സ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. 129150 കോടി രൂപയുടെ സമ്പാദ്യമാണ് ഇദ്ദേഹത്തിനുള്ളത്. വിദേശ ഇന്ത്യക്കാരനായ വ്യവസായി ലക്ഷ്മി മിത്തലാണ് രണ്ടാം സ്ഥാനത്ത്. 98400 കോടി രൂപയുടെ സമ്പാദ്യമാണ് ഇദ്ദേഹത്തിനുള്ളത്. സണ്‍ ഫാര്‍മയുടെ ദിലീപ് സാംഗ്വി 85485 കോടി രൂപയുടെ സമ്പാദ്യവുമായി മൂന്നാം സ്ഥാനത്തുണ്ട്.  

 

ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും സമ്പന്നരുടെ വരുമാനത്തില്‍ കാര്യമായ കുറവൊന്നുമുണ്ടായിട്ടില്ലെന്ന് ഫോര്‍ബ്സ് മാഗസിന്‍ വിലയിരുത്തുന്നു. മൂന്നാം സ്ഥാനത്തെത്തിയ ദിലീപ് സാംഗ്വിയുടെ വരുമാനത്തിലാണ് കാര്യമായ വര്‍ധനവുണ്ടായിട്ടുള്ളതെന്നും മാഗസിന്‍ വ്യക്തമാക്കുന്നു.

Tags: