Columns Now - the Political Blogs

അധികാര കേന്ദ്രീകൃതം മാത്രമാണ് രാഷ്ട്രീയം എന്ന മൂല്യനിരാസ അവസരവാദ പ്രയോഗികതയാണ് ഉമ്മൻ ചാണ്ടിയെ നയിക്കുന്നത്. ഉമ്മൻ ചാണ്ടി സമം അധികാരം മൈനസ് രാഷ്ട്രീയ സദാചാരം എന്നതാണ് ഉമ്മൻചാണ്ടിയൻ രാഷ്ട്രീയത്തിന്റെ സമവാക്യം.

മൂല്യാധിഷ്ഠിത രാഷ്ട്രീയവും  അധികാരത്തെ ലാക്കാക്കിയുള്ള അവസരവാദ നിലപാടുകളും പരസ്പര പൂരകമല്ല, വിരുദ്ധമാണ്. 1969 ൽ ഇ.എം.എസും 1982 ൽ ഇ.കെ.  നായനാരും മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യങ്ങൾ സി.പി.ഐ.എം മറക്കരുത്. 

കെ.എം മാണി ഇടതുപക്ഷ മുന്നണിയില്‍ ചേര്‍ന്നാല്‍ കേന്ദ്രത്തില്‍ സോണിയ ഗാന്ധി ദേശീയ ഉപദേശക സമിതിയുടെ അധ്യക്ഷയായത് പോലെ സംസ്ഥാന തലത്തില്‍ ഒരു ഉപദേശക സമിതിയുണ്ടാക്കി അച്യുതാനന്ദനെ അതിന്റെ അധ്യക്ഷ സ്ഥാനത്ത് അവരോധിക്കാനായി ഒത്തുതീര്‍പ്പ്. 

മുഖ്യമന്ത്രിയുടെയോ സര്‍ക്കാറിന്റെയോ നടപടി മൂലം സംസ്ഥാനത്തിന് എന്തെങ്കിലും നഷ്ടം വന്നിട്ടുണ്ടോ എന്ന്‍ ഒരാളും പറയുന്നില്ല. ഉന്നതരുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടാണ് ആരോപിതര്‍ സ്വകാര്യവ്യക്തികളെ പറ്റിക്കുന്നത്. എല്ലാ തട്ടിപ്പുകളും അങ്ങനെയാണ് നടത്തുന്നത്. സരിത നായരെ തട്ടിപ്പിലെ താത്രിക്കുട്ടി എന്നുവേണമെങ്കില്‍ പറയാം.

നിയമസഭ നിർവ്വഹിക്കേണ്ട പ്രാഥമിക ധർമ്മങ്ങൾ രണ്ടാണ്. ഒന്നാമതായി നിയമനിർമ്മാണം. രണ്ടാമതായി സർക്കാരിന്റെ ധനവിനിയോഗത്തിൻമേലുള്ള നിയന്ത്രണം. പാർലമെന്ററി ഭരണരീതി അംഗീകരിച്ചു പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾ, ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഈ അടിസ്ഥാന ധർമ്മങ്ങൾ വിസ്മരിക്കാൻ പാടില്ല.

മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആദ്യം ചെയ്യേണ്ടത് പ്രത്യയശാസ്ത്ര ദു:ശാഠ്യങ്ങളും വലിയേട്ടൻ ഭാവങ്ങളും ഉപേക്ഷിച്ച് ജനതാല്പര്യം മുൻനിർത്തി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്വാധീനമുള്ള, സായുധമാർഗ്ഗം സ്വീകരിച്ച മാവോയിസ്റ്റുകൾ ഒഴികെയുള്ള, എണ്ണമറ്റ ഇടതുപക്ഷ ഗ്രൂപ്പുകളുടെ ഏകീകരണത്തിന് മുൻകൈയെടുക്കുകയാണ്.

ravi pilla and yusuf ali

സിപിഐ.എം നേതൃത്വത്തിൽ സ്വാർത്ഥമോഹങ്ങളുടെ സഹയാത്രികരായ മധ്യവർഗ്ഗം നേടിയ മേൽക്കോയ്മയിലൂടെ ഉടയുന്നത് ചൂഷിത-നിരാലംബ ലക്ഷങ്ങളുടെ ഒരു സ്വപ്നമാണ്.

മുസ്ലിം ലീഗിന് രണ്ട് വഞ്ചിയിലും കാലുവെക്കാന്‍ അവകാശം വേണമെന്നാണവര്‍ പറയുന്നത്. അതായത്, ഒരേസമയം ഒരു ജനാധിപത്യ മതേതര കക്ഷിയായി അംഗീകരിക്കുകയും വേണം, ന്യൂനപക്ഷം, ന്യൂനപക്ഷം എന്ന പേരില്‍ സമുദായ വാദം നടത്തുകയും വേണം.

Pages