‘രക്തക്കറ പുരണ്ട കൈ’, ‘വിഷവിത്തുകള്‍ വിതക്കുന്നവര്‍’, ‘ഷണ്ഡന്‍’ എന്നിങ്ങനെ നമ്മുടെ പ്രസംഗവേദികളില്‍ നിന്നുയരുന്ന സിനിമാ ഡയലോഗുകളെ വെല്ലുംവിധമുള്ള വിശേഷണപദങ്ങളിലൂടെ ജനങ്ങള്‍ക്ക് എന്തെങ്കിലും സന്ദേശമാണോ രാഷ്ട്രീയ നേതൃത്വം നല്‍കുന്നത്?
Columns Now - the Political Blogs
ജനങ്ങള്‍ക്ക് ഒരു ബദല്‍ രാഷ്ട്രീയ സാധ്യത നല്‍കിയ എ.എ.പിയുടെ വിധി ലോകസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണയിക്കപ്പെടും. 24 സംസ്ഥാനങ്ങളിലെ 320-ഓളം ലോകസഭാ മണ്ഡലങ്ങളില്‍ മത്സരിക്കാനും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, നരേന്ദ്ര മോഡി തുടങ്ങിയ വമ്പരെ വെല്ലുവിളിക്കാനും പാര്‍ട്ടി ഒരുങ്ങുന്നു.
ഓരോ വ്യക്തിയുടേയും ശക്തി തിരിച്ചറിഞ്ഞ് ആ ശക്തി സാമൂഹികമായി ബന്ധിപ്പിക്കുമ്പോഴുണ്ടാവുന്ന ശക്തിയാണ് സംഘടനയെന്ന്‍ ശ്രീ നാരായണ ഗുരുവും സംഘമെന്ന് ബുദ്ധനും ഉദ്ദേശിച്ചത്. എന്നാല്‍, വ്യക്തിപരമായ നേട്ടങ്ങൾക്ക് വിലപേശൽ ശക്തിയുണ്ടാക്കാൻ അണികളെ ആശ്രയിക്കുന്നവർ ദുർബലരാണ്. ദൗർബല്യത്തിന്റെ കൂട്ടായ്മയിൽ ദൗർബല്യം വർധിക്കുകയേ ഉള്ളു.
സംസ്ഥാനകമ്മറ്റിയുടെ വി.എസ്സിനെതിരെയുള്ള പ്രഖ്യാപനം സി.പി.ഐ.എം പ്രാദേശിക പാർട്ടികളുടെ സ്വഭാവ സവിശേഷതയിലേക്ക് വഴുതിവീഴുന്നതിനെ സൂചിപ്പിക്കുന്നു. എന്നാല്‍, സി.പി.ഐ.എമ്മിന്റെ രൂപീകരണത്തിൽ പങ്ക് വഹിച്ച വി.എസ്സ് തന്നെയാണ് പാർട്ടിയെ പ്രാദേശിക പാർട്ടിയാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ചതും.
മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം കരുത്തുറ്റതാണ് സംസ്ഥാന സി.പി.ഐ.എമ്മിന്റെ ഇന്നത്തെ നേതൃത്വമെന്ന മേനി പരത്തലും സംസ്ഥാനത്തുടനീളം സംഘടനയ്ക്കുള്ളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പൊട്ടിത്തെറികളും പരസ്പരം പൊരുത്തപ്പെടാത്തതും വിപരീത സ്വഭാവം വെളിപ്പെടുത്തുന്നതുമാണ്.
നേതൃത്വശേഷി മിനുക്കു പണികളിലൂടെ നേടിയെടുക്കുക സാധ്യമല്ല. എത്രതന്നെ മിനുക്കുപണി ചെയ്താലും സ്വർണ്ണപ്പണിക്കാരൻ മുക്കുപണ്ടം ബുദ്ധിമുട്ടു കൂടാതെ തിരിച്ചറിയുന്നതുപോലെ മുഖം മിനുക്കുന്ന നേതാവിനേയും യഥാർഥ നേതാവിനേയും സാധാരണ ജനം പെട്ടന്ന് തിരിച്ചറിയും.
നാടുവാഴി-ജന്മി-ഫ്യൂഡൽ വാഴ്ചക്കാലത്ത് മാത്രമല്ല, ആധുനിക പരിഷ്‌കൃത കാലത്തും നിന്ദിതരും പീഡിതരുമുണ്ടെന്നും അവരുമായി ആത്മബന്ധം സാദ്ധ്യമാണെന്നുമാണ് ആം ആദ്മി പാർട്ടി പഠിപ്പിച്ച പാഠം.
ഇതുവരെ അദ്ദേഹത്തെ നയിച്ച നവീകരണ കാഴ്ചപ്പാടാണ് തുടർന്നും വെച്ചുപുലർത്തുന്നതെങ്കിൽ രാഷ്ട്രീയ ആശയക്കുഴപ്പത്തിൽ നിന്നും അരാഷ്ട്രീയത്തിലേക്കും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കുമായിരിക്കും രാഹുൽ കോൺഗ്രസ്സിനെ നയിക്കുക.
നല്ല നാളെയുടെ സ്വപ്നം സമ്മതിദായകര്‍ക്ക് നല്‍കാന്‍ കെജ്രിവാളിനു കഴിഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ആ സ്വപ്നം വിശ്വസനീയവും നേടിയെടുക്കാവുന്നതുമാണെന്ന് അവരെ ബോധ്യപ്പെടുത്താനും കെജ്രിവാളിനു കഴിയേണ്ടതുണ്ട്.
രാഷ്ട്രീയത്തെ പിന്നിലേക്ക് തള്ളി സാമുദായിക-വർഗ്ഗീയ ശക്തികൾ സാമൂഹിക-സാമ്പത്തിക-ഭരണ നയരൂപീകരണ പ്രക്രിയയിലെ കൈകാര്യകർത്താക്കളായി ഉയരുമ്പോൾ സംഭവിക്കുന്നത് സമൂഹത്തിന്റെ വർഗ്ഗീയവൽക്കരണവും തത്ഫലമായ അരാഷ്ട്രീയവൽക്കരണവുമാണ്.