Columns Now - the Political Blogs

kashmir floods

കഴിഞ്ഞവർഷം ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിനും കെടുതികൾക്കും പിന്നാലെയാണ് കശ്മീരിലും അതാവർത്തിച്ചിരിക്കുന്നത്. ഹിമാലയത്തിനുപോലും താങ്ങാനാവാത്തതായിരിക്കുന്നു നമ്മുടെ വികസനസങ്കൽപ്പങ്ങളും അവയുടെ പ്രയോഗവും.

lalu prasad and nitish kumar

ബീഹാറിലെ പുനരൈക്യം യഥാര്‍ത്ഥത്തില്‍ പൊതുവായ അതിജീവനം ഉറപ്പ് വരുത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ കാണാതെയുള്ള ഒരു ശ്രമമോ?

narendra modi

തന്നെ ഇല്ലായ്മ ചെയ്യാനുള്ളവരുടെ എണ്ണമാണ് ഇപ്പോഴും കൂടുതൽ എന്ന ധാരണയില്‍ പാർട്ടിയിലും സർക്കാരിലും തന്റെ താൽപ്പര്യങ്ങൾ നടപ്പിൽ വരുത്താൻ കാർക്കശ്യത്തോടെ മോദി നീങ്ങുമ്പോൾ മോദി പോലും അറിയാതെ, താൻ ചെയ്യുന്നത് ശരിയാണെന്ന ബോധ്യത്തിൽ, സ്വേച്ഛാധിപത്യ പ്രവണതകൾ കടന്നുവരും. എതിരാളികളുടെ പോലും വിശ്വാസം നേടാൻ കഴിഞ്ഞ മോദിക്ക് ആരേയും വിശ്വാസമില്ലാത്ത, എല്ലാവരേയും പേടിക്കുന്ന അവസ്ഥ സംജാതമാകും.

condom vending machine

എയ്ഡ്സ് പ്രതിരോധത്തിന് ഉറയേക്കാള്‍ പ്രധാനം വിശ്വസ്തത എന്ന് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. ആര്‍.എസ്.എസ് അജണ്ടയെന്ന്‍ വിമര്‍ശകര്‍. ഫുട്ബാള്‍ മാമാങ്കം പ്രമാണിച്ച് ബ്രസീലിലേക്ക് ഇന്ത്യ കയറ്റി അയച്ചിരിക്കുന്നത് 1.5 കോടി ഗര്‍ഭ നിരോധന ഉറകള്‍.  

rahul gandhi

ഇനിയും കവചത്തില്‍ ഉറങ്ങുന്ന പ്യൂപ്പയെപ്പോലെ കഴിയാതെ പാര്‍ട്ടിയെ മുന്നില്‍ നിന്ന്‍ നയിക്കാന്‍ രാഹുല്‍ തയ്യാറാകേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ ‘പ്രഥമ കുടുംബ’ത്തിനെതിരെയുള്ള നേര്‍ത്ത മുറുമുറുപ്പുകളുടെ ശബ്ദം കൂടുതല്‍ ഉച്ചത്തിലും കടുത്തതും ആകാന്‍ സാധ്യത ഏറെയാണ്‌.  

vs achuthanandan

ശക്തമായ ഒരു നേതാവിന്റെ ആവിർഭാവം അടിയന്തരമായി സംഭവിച്ചില്ലെങ്കിൽ അധികം താമസിയാതെ മസ്തിഷ്ക മരണത്തിലേക്ക് സി.പി.ഐ.എം വഴുതിവീണേക്കാം. അപ്പോൾ സംഭവിക്കുന്ന അവയവദാനലബ്ധിക്കായി മറ്റുള്ളവർ കാത്തിരിക്കുക എന്നതും സ്വാഭാവികം.

nk premechandran campaign

രാഷ്ട്രീയ പ്രത്യയശാസ്ത്രവും നയപരിപാടികളും അപ്രസക്തമാകുകയും ജാതിയോ സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവമോ കപടനാട്യങ്ങളോ ജനവിധി നിർണ്ണയിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് രാഷ്ട്രീയ പ്രബുദ്ധമെന്ന് കേളികേട്ട കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്.

rajiv, rahul, priyanka, varun at indira gandhi's funeral

സംയമനത്തിന്റെ നാട്യങ്ങള്‍ അവസാനിക്കുകയാണ് ഇന്ത്യയിലെ ഒന്നാം രാഷ്ട്രീയ കുടുംബത്തില്‍. എത്ര പ്രകോപനമുണ്ടായാലും നെഹ്രു-ഗാന്ധി കുടുംബത്തില്‍ ആരും പരസ്പരം വിമര്‍ശനം ഉന്നയിക്കില്ല എന്ന അലിഖിത നിയമം ലംഘിക്കപ്പെടുന്നു.

narendra modi

മോഡിയുടെ നേതൃത്വം ഇതിനകം തന്നെ സുപ്രധാന മാറ്റമുണ്ടാക്കിയിരിക്കുന്നത് ബി.ജെ.പിയില്‍ തന്നെയാണ്. മോഡിയ്ക്ക് നല്‍കുന്ന വീരപരിവേഷം, അല്ലെങ്കില്‍ ദൈവപരിവേഷം തന്നെ, പാര്‍ട്ടിയും മോഡിയും തമ്മിലുള്ള അന്തരം നേര്‍ത്ത ഒന്നാക്കി മാറ്റുകയാണ്.

മാതാ അമൃതാനന്ദമയി മഠത്തെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നത് ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കയില്ലെന്ന് മാത്രമല്ല, ഹിന്ദു വികാരമുള്ള ആളുകളെ ഒന്നിപ്പിക്കുകയുമാണ് ചെയ്യുക. ഇത് തന്ത്രപരമായ നീക്കമാണെന്ന് ധരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് കഴിയുന്നതെന്ന് പറയാതെ വയ്യ.

Pages