ഓഡി ക്യൂ5 ന്റെ രണ്ടാം തലമുറ വാഹനം കമ്പനി പുറത്തിറക്കി. 2.0 ലിറ്റര്‍ ടി.ഡി.ഐ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.വെര്‍ച്വല്‍ കോക്പിറ്റ് സംവിധാനവും, സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയും, വയര്‍ലെസ്സ് ചാര്‍ജിംങും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓഡി ക്യൂ5 ന്റെ രണ്ടാം തലമുറ വാഹനം കമ്പനി പുറത്തിറക്കി. 2.0 ലിറ്റര്‍ ടി.ഡി.ഐ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.വെര്‍ച്വല്‍ കോക്പിറ്റ് സംവിധാനവും, സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയും, വയര്‍ലെസ്സ് ചാര്‍ജിംങും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വീഡിഷ് കമ്പനിയായ ഹസെല്‍ബ്ലാഡ് 400 മെഗാപിക്‌സല്‍ ക്ലാരിറ്റിയുള്ള ക്യാമറ അവതരിപ്പിച്ചു. H6D-400C MS എന്നാണ് ഈ മള്‍ട്ടി ഷോട്ട് ക്യാമറയുടെ പേര്. ഈ ക്യാമറ ഉപയോഗിച്ചെടുക്കുന്ന ഒരു ചിത്രത്തിന് രണ്ടര ജി.ബിയോളം വലുപ്പമുണ്ടാകും.
ജനുവരി 12ന് ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച ഇന്ത്യയുടെ നൂറാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2ല്‍ നിന്നുള്ള ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ കഴിഞ്ഞ ദിവസം വിക്ഷേപിച്ചത്.
പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബി.സി.എ.എസ്) കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
മുന്‍പിലുള്ള കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാനുള്ള സ്വകാര്യ ബസിന്റെ ശ്രമമാണ്. രണ്ട് വട്ടം ആഞ്ഞട്ടും നടക്കുന്നില്ല. നല്ല വളവും വാഹനത്തിരക്കും ഉണ്ടായിരുന്നു. അതുകാരണം ഡ്രൈവര്‍ കെ.എസ്.ആര്‍.ടി.സി ക്ക് പിന്നില്‍ സാവധാനം ബസിനെ നീക്കി.
ലോകത്തിലെ ഏറ്റവും വലുപ്പം കുറഞ്ഞ ഫോണുമായി യു.കെ കമ്പനിയായ ക്ലുബിറ്റ് ന്യൂ മീഡിയ. സാന്‍കോ ടൈനി ടി1 Zanco Tiny ti എന്നാണ് ഫോണിന്റെ പേര്.മനുഷ്യന്റെ തള്ള വിരലിനേക്കാള്‍ ചെറുതാണ് ഫോണ്‍. വലുപ്പത്തില്‍ ചെറുതാണെങ്കിലും സാദാ ഫോണിലുള്ള എല്ലാ സൗകര്യങ്ങളും ടൈനി ടി1 ലും ഉണ്ട്.
ലൈംഗിക പ്രദര്‍ശനമില്ലാത്ത കോണ്ടം പരസ്യങ്ങള്‍ക്ക് യാതൊരു വിധ നിയന്ത്രണവുമില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം.ഈ പരസ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംപ്രേക്ഷണം ചെയ്യാം.
ഇന്ത്യയിലെ ആദ്യ ടെസ്ല കാര്‍ മുബൈയില്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ടാര്‍ഡിയോ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. എസ്സാര്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ പ്രശാന്ത് റൂയയാണ് ഇലക്ട്രിക് എസ്.യു.വിയായ ടെസ്ലയുടെ എക്‌സ് എന്ന മോഡല്‍ വാങ്ങിയിരിക്കുന്നത്.
ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കാറായ ടിഗോറിന്റെ ഉല്‍പാദനം ഗുജറാത്തിലെ പ്ലാന്റില്‍ ആരംഭിച്ചു. 10,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ടാറ്റ മോട്ടോഴ്‌സിന് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡില്‍ (EESL) നിന്ന് ലഭിച്ചിരുനന്നു.ഇവര്‍ക്കു വേണ്ടി ആദ്യ ഘട്ടത്തില്‍ 250 കാറുകളായിരിക്കും ടാറ്റ നിര്‍മിച്ചു നല്‍കുക.
കോണ്ടത്തിന്റെ പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന സമയം രാത്രി 11 മുതല്‍ രാവിലെ 5 വരെയാക്കി നിജപ്പെടുത്തണമെന്ന കാര്യത്തില്‍ അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ (എ.എസ്.സി.ഐ) വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തോട് നിര്‍ദേശം തേടി.
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമിയുമായുള്ള ട്രേഡ് മാര്‍ക്ക് കേസില്‍ ആപ്പിള്‍ വിജയിച്ചു. 'എം.ഐ പാഡ്' എന്ന പേരില്‍ ടാബ്‌ലെറ്റ് കംപ്യൂട്ടര്‍ പുറത്തിറക്കുന്നതിന് യൂറോപ്യന്‍ യൂണിയനില്‍ ഷവോമി നല്‍കിയ അപേക്ഷക്കെതിരെയാണ് ആപ്പിള്‍ കേസ് നല്‍കിയിരുന്നത്.
മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നായ സെലേരിയോ മുഖം മിനുക്കി ക്രോസ്സ് ഓവര്‍ ഹാച്ച്ബാക്കായി വിപണിയിലെത്തുന്നു. സെലേരിയോ എക്‌സ് എന്ന പേരിലാണ് വാഹനത്തെ മാരുതി പുതുക്കി അവതരിപ്പിക്കുന്നത്.
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങിനെ പിന്തള്ളി ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമി ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. 50 നഗരങ്ങളെ കേന്ദ്രീകരിച്ച് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐ.ഡി.സി) നടത്തിയ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍.
നിറവും പ്രകാശത്തിന്റെ തീവ്രതയും വെറും ശബ്ദം കൊണ്ടുമാത്രം നിയന്ത്രിക്കാവുന്ന ബള്‍ബ് നിര്‍മ്മിച്ച് അമേരിക്കന്‍ കമ്പനിയായ മൈക്രോനോവല്‍റ്റി.
മൂന്ന് ജി.ബി റാമുമായി നോക്കിയ ഫൈവിന്റെ പുതിയ പതിപ്പ് വിപണിയിലിറങ്ങി. 13,499 രൂപയാണ് പുതിയ ഫോണിന്റെ വില.
കൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങ് തങ്ങളുടെ പുതിയ ഉല്‍പന്നമായ 360-ഡിഗ്രി ക്യാമറ പുറത്തിറക്കി. 360 റൗണ്ട് എന്ന് പേരിട്ടിരിക്കുന്ന ഉപകരണത്തിന് 17 ലെന്‍സുകളുണ്ട്
സ്മാര്‍ട്ട് ഫോണ്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആപ്പിള്‍ തങ്ങളുടെ ഐഫോണുകളില്‍ നിന്ന് ഫിംഗര്‍പ്രിന്റ് സ്‌കാനിംഗ് സംവിധാനം ഒഴിവാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
ജിയോയുടെ വെല്ലുവിളി നേരിടാന്‍ 2,000 രൂപയുടെ 4 ജി സ്മാര്‍ട്ട് ഫോണുമായി ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ രംഗത്ത്. ഈ മാസം ആദ്യവാരത്തില്‍ തന്നെ ഫോണ്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്
ചാര്‍ജ് ചെയ്യാനിട്ട തന്റെ ആപ്പിള്‍ ഐ ഫോണ്‍ 8 പ്ലസിന്റെ മുന്‍ഭാഗം ഫേണില്‍ നിന്ന് പിളര്‍ന്ന് മാറിയെന്ന് തായ്‌വാന്‍ യുവതി. ആപ്പിളിന്റെ തന്നെ അഡാപ്റ്ററും കേബിളുമുപയോഗിച്ചാണ് ഫോണ്‍ ചാര്‍ചെയ്തത്
പ്രമുഖ വാഹന നിര്‍മ്മാണക്കമ്പനിയായ ടൊയോട്ടയുടെ പുതിയ ഡ്രൈവറില്ലാ കാറായ 'ലെക്‌സസ് എല്‍ എസില്‍' രണ്ട് രണ്ട് സ്റ്റിയറിംഗുങ്ങുകള്‍ ഉണ്ടാകും. കമ്പിനി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്