v s achuthanandan

മുത്തൂറ്റിനെതിരെ ആഞ്ഞടിച്ച് വി.എസ്

മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരുടെ സമരത്തോട് സമവായമില്ലെന്ന് പ്രഖ്യാപിച്ച മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദന്‍. മുത്തൂറ്റ് ഭീഷണിപ്പെടുന്നത് 

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്നത് കൈയേറ്റക്കാരെ സഹായിക്കാന്‍: രമേശ് ചെന്നിത്തല

മൂന്നാറിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി ചുരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യാനം ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള തീരുമാനം കൈയേറ്റക്കാരെ  സഹായിക്കുന്നതിനുള്ള നീക്കമാണെന്നും രമേശ് ചെന്നിത്തല.

വേങ്ങരഫലം യെച്ചൂരി നിലപാടിന്റെ സാധൂകരണം

Glint staff

ഇടതുപക്ഷം മതനിരപേക്ഷതയുടെ പേരില്‍ ഒരു വശത്ത് ബി.ജെ.പിയെ എതിര്‍ക്കുകയും, മറു വശത്ത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയും ചെയ്യുന്നു. അതിനോടൊപ്പം തന്നെ കോണ്‍ഗ്രസിനെ വര്‍ഗീയവല്‍ക്കരിച്ച് ഇല്ലാതാക്കാനും ശ്രമിക്കുന്നു.ഇടതുപക്ഷം കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് വഴി വളര്‍ത്തുന്നത് ബിജെപിയെ ആണ്.

രാജിവക്കില്ലെന്നാവര്‍ത്തിച്ച് തോമസ് ചാണ്ടി

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങിളിന്മേല്‍ രാജിവയ്ക്കാന്‍ തയ്യാറല്ലെന്നാവര്‍ത്തിച്ച്  ഗതാഗത മന്ത്രി തോമസ് ചാണ്ടി.കൈയ്യേറ്റം സംബന്ധിച്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് രാജിവക്കില്ലെന്ന തോമസ് ചാണ്ടിയുടെ പ്രതികരണം

അരാഷ്ട്രീയം കേരളരാഷ്ട്രീയം

മതേതരമെന്നവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പരോക്ഷമായ സമീപനത്തില്‍ നിന്നാണ് കേരള രാഷ്ട്രീയത്തില്‍ വര്‍ഗ്ഗീയ - സമുദായ സംഘടനകള്‍ ശക്തി പ്രാപിച്ചത്. ഒരു കൂട്ടര്‍ ഒരു സംഗതി അല്‍പ്പം ഉളിപ്പോടെ ചെയ്യുന്നു. മറുകൂട്ടര്‍ ഉളിപ്പില്ലാതെ ചെയ്യുന്നു. ഇവിടെയാണ് കേരള രാഷ്ട്രീയത്തിലെ രാഷ്ട്രീയം ശരശയ്യയിലേക്കു വീണതും അതില്‍ നിന്ന് അരാഷ്ട്രീയം തഴച്ചു വളര്‍ന്നതും.

സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോന്ന വി.എസ് തിരുവനന്തപുരത്തേക്ക്

സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനവേദിയില്‍ നിന്ന് ഇറങ്ങിപ്പോന്ന വി.എസ്. അച്യുതാനന്ദന്‍ ഞായറാഴ്ച തിരുവനന്തപുരത്തെത്തി പ്രതിപക്ഷനേതൃ സ്ഥാനം രാജിവെയ്ക്കുമെന്നറിയുന്നു.  

മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കും

കോടതി വിധിയിലൂടെ ജഡ്ജി മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയായിരുന്നു എന്ന് വി.എസ് അച്ചുതാനന്തന്‍ പറഞ്ഞു.

മുഖ്യമന്ത്രി പരിസ്ഥിതി കൊള്ളക്കാരനെന്ന്‍ വി.എസ്

ക്വാറികള്‍ക്ക് അനുമതി നല്‍കിയത് അടക്കമുള്ള കാര്യങ്ങള്‍ റദ്ദാക്കണമെന്നും അല്ലെങ്കില്‍ സര്‍ക്കാരിനെതിരെ ഹരിത ട്രിബ്യൂണലിനു കേസ് നല്‍കുമെന്നും വി.എസ് അറിയിച്ചു.

വി.എസിന്‍റെ കത്ത് അന്വേഷണ സംഘത്തിന് കൈമാറുമെന്ന് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫയാസിന് ടി.പിയുടെ കൊലയാളികളുമായി ബന്ധമുണ്ടെന്ന് പരാമര്‍ശമുള്ള സാഹചര്യത്തിലാണ് കത്ത് അന്വേഷണസംഘത്തിന് കൈമാറുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി.

തീരദേശ പരിപാലന നിയമം: പ്രതിപക്ഷം ഇറങ്ങിപ്പോയി

തീരദേശ പരിപാലന നിയമത്തിലെ അപാകതകള്‍ സംബന്ധിച്ച അടിയന്തര പ്രമേയത്തിന്  അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

Pages