thomas chandy

അനധികൃത നിര്‍മാണം: തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന് 2.73 കോടി പിഴ

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് ആലപ്പുഴ നഗരസഭ 2.73 കോടി രൂപ പിഴ ചുമത്തി. റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍.........

കായല്‍കയ്യേറ്റ കേസില്‍ കോടതിയുടെ സമയം പാഴാക്കി; തോമസ് ചാണ്ടിക്ക് 25000 രൂപ പിഴ

കായല്‍കയ്യേറ്റ കേസില്‍ ഹൈക്കോടതിയുടെ സമയം പാഴാക്കിയതിന് മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് 25000 രൂപ പിഴ. പത്ത് ദിവസത്തിനകം പിഴ അടക്കണമെന്ന് നിര്‍ദേശിച്ച കോടതി ബന്ധപ്പെട്ട ഹര്‍ജികള്‍......

തോമസ് ചാണ്ടിക്കെതിരെ കോടതി മേല്‍നോട്ടത്തില്‍ വിജിലന്‍സ് അന്വേഷണം

മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കോടതി മേല്‍നോട്ടത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.   

തോമസ് ചാണ്ടി എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍

എന്‍.സി.പിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി മുന്‍ മന്ത്രി തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന എന്‍.സി.പി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

കായല്‍ കൈയേറ്റം: തോമസ് ചാണ്ടിക്കെതിരായ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി; കളക്ടര്‍ക്ക് രൂക്ഷവിമര്‍ശനം

കായല്‍ കൈയേറിയെന്ന് കാട്ടി തോമസ് ചാണ്ടിക്കെതിരായി ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ നല്കിയ രണ്ട് നോട്ടീസും ഹൈക്കോടതി റദ്ദാക്കി. തെറ്റായ സര്‍വേ നമ്പറില്‍ നോട്ടീസ് നല്‍കിയതിന് കളക്ടറെ രൂക്ഷമായി കോടതി വിമര്‍ശിക്കുകയും ചെയ്തു.

തോമസ് ചാണ്ടിയുടേത് മന:പൂര്‍വമായ കൈയേറ്റമല്ല: ഹൈക്കോടതി

കായല്‍ കൈയേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉടന്‍ കേസെടുക്കേണ്ടെന്ന് ഹൈക്കോടതി. തോമസ് ചാണ്ടി മന:പൂര്‍വം കൈയേറ്റം നടത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട രണ്ട് ഹര്‍ജികള്‍ തീര്‍പ്പാക്കുകയായിരുന്നു ഹൈക്കോടതി.

തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

വലിയകുളം സീറോ ജട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട്   മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ മുന്‍ ജില്ലാകലക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവരെയും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

നിലം നികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്.

തോമസ് ചാണ്ടിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 15 ദിവസം കൂടി കോടതി അനുവദിച്ചു

മുന്‍ മന്ത്രി തോമസ് ചാണ്ടി അനധികൃതമായി തന്റെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചെന്ന കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് വിജിലന്‍സിന് സമയം നീട്ടി നല്‍കി.കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 15 ദിവസം കൂടി സമയം നല്‍കിയത്. കേസ് ജനുവരി നാലിന് പരിഗണിക്കും.

കെ.ഇ ഇസ്മയിലിനെതിരെ തല്‍ക്കാലം നടപടി ഇല്ല

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന സംഭവത്തില്‍ പാര്‍ട്ടി നിലപാടില്‍ നിന്നും വ്യത്യസ്ഥ പരാമര്‍ശം നടത്തിയ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ  ഇസ്മയിലിനെതിരെ തല്‍ക്കാലം നടപടി വേണ്ടെന്ന് തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവാണ് ഈ തീരുമാനമെടുത്തത്.

Pages