Social Media

കേന്ദ്ര സര്‍ക്കാരിനെതിരെ വാട്‌സാപ്പ് നിയമപോരാട്ടത്തിന്; പുതിയ നിയമം സ്വകാര്യത ഇല്ലാതാക്കും

സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്സാപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് വാട്‌സാപ്പ് ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ...........

കേരളം ഏകാധിപത്യത്തിന് പക്വം

Glint Staff

ഏകാധിപതിക്ക് അടക്കി വാഴാന്‍ സമ്പൂര്‍ണ്ണമായും പാകമായ സാമൂഹ്യ അന്തരീക്ഷമാണ് ഇന്ന് കേരളത്തില്‍. വൈകാരികതയുടെ മൂര്‍ധന്യത്തില്‍  തീരുമാനമെടുക്കുന്ന പ്രകൃതമാണ് അത്. വൈകാരികമായി തീരുമാനമെടുക്കുമ്പോള്‍ അതിന് യുക്തിയുടെ പിന്‍ബലമുണ്ടാകില്ല. യുക്തിയുടെ പിന്താങ്ങില്ലാതെ എടുക്കുന്ന ഏതു തീരുമാനവും ദുരന്തത്തില്‍ കലാശിക്കും.

യേശുദാസിനെ വെറുതെ വിടുക

Glint Staff

യേശുദാസിന്റെ ജീവിതത്തില്‍ അനേക തവണ ദേശീയ പുരസ്‌കാരമുള്‍പ്പെടെയുള്ള പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. അവയൊക്കെ അദ്ദേഹം സ്വീകരിച്ചിട്ടുമുണ്ട്. ഇത്തവണത്തെ ദേശീയ പുരസ്‌കാരം അദ്ദേഹം മറ്റുള്ളവരെപ്പോലെ ബഹിഷ്‌ക്കരിച്ചിരുന്നുവെങ്കില്‍, അത് രാഷ്ട്രപതിയെയും അതിലൂടെ രാഷ്ട്രത്തെയും അപമാനിക്കലാവുമായിരുന്നു.

സമൂഹമാധ്യമ ഹര്‍ത്താല്‍: ഉറവിടം 'വോയ്‌സ് ഓഫ് യൂത്ത്', ഗ്രൂപ്പ് അഡ്മിന്‍ 16 കാരന്‍

കത്തുവ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്തുണ്ടായ ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ ഉറവിടം പോലീസ് കണ്ടെത്തി.  വോയ്‌സ് ഓഫ് യൂത്ത് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് സന്ദേശങ്ങള്‍ പ്രചരിച്ചത്. ഈ ഗ്രൂപ്പിന്റെ അഡ്മിനായ 16 വയസ്സുകാരന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.

ഏപ്രില്‍ 16 ഹര്‍ത്താല്‍: ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയത നേര്‍ക്കുനേര്‍

Glint staff

ബി.ജെ.പിയും ഹിന്ദു സംഘടനകളും ഈ ഹര്‍ത്താലിന് പിന്നിലെ വര്‍ഗീയ ശക്തികളെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ കേരളത്തിലെ ബുദ്ധിജീവികളും ഇടതുപക്ഷവും മാധ്യമ പണ്ഡിതരും എല്ലാം നിശബ്ദരാവുകയാണ്‌. കാരണം അവര്‍ വസ്തുത തുറന്ന്  പറഞ്ഞാല്‍ ബി.ജെ.പിയെയും ഹിന്ദു സംഘടനകളെയും അനുകൂലിക്കുകയാണെന്ന തെറ്റിദ്ധാരണ ഉണ്ടാകുമെന്ന ഭയത്താല്‍.

സമൂഹമാധ്യമങ്ങളിലെ ഹര്‍ത്താല്‍ ആഹ്വാനം: പലയിടങ്ങളിലും അക്രമം

കത്തുവയില്‍ എട്ടുവയസ്സുകാരി ആസിഫ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരില്‍ പലയിടങ്ങളിലും അക്രമം. മലബാര്‍ മേഖലയിലാണ് കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടായത്. കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

വീടുകളില്‍ കറുത്ത സ്റ്റിക്കര്‍: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; പിന്നില്‍ മോഷ്ടാക്കളല്ല

വീടുകളില്‍ മോഷ്ടാക്കള്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച് അടയാളമിടുന്നതായുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല.

പരിക്കേറ്റവരെ രക്ഷിക്കാത്തത് മലയാളിയുടെ പേടി

Glint staff

തറയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഒരു വ്യക്തിയെ സഹായിക്കാന്‍ പോയാല്‍ അത് നിയമപരമായ നൂലാമാലകളിലേക്ക് നയിക്കപ്പെടുമോ എന്ന പേടി തന്നെയാണ് പലരെയും ആ വ്യക്തിയെ സഹായിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ആരവം ഉയര്‍ത്തുന്നവരിലും ജയസൂര്യയിലും ഉണ്ടായ അനുകമ്പ, സംഭവം നേരില്‍ കണ്ടുനിന്ന എല്ലാവരിലും ഉണ്ടായിട്ടുണ്ടാകും.

ശ്രീനിവാസന്റെ രോഗനില: മാധ്യമങ്ങളെ പഴിക്കുന്നത് അസ്ഥാനത്ത്

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയിലാണ്, താമസിയാതെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് മകനും, നടനുമായ വിനീത് ശ്രീനിവാസന്‍ അറിയിച്ചു. മലയാളികള്‍ക്ക് ആശ്വാസകരമായ വാര്‍ത്ത. സംശയമില്ല. എന്നാല്‍ ബോധപൂര്‍വം ശ്രീനിവാസന് പക്ഷാഘാതം ഉണ്ടായി എന്ന അപവാദ വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപം വിനീതിനും ഉണ്ടായി.

ചുംബനത്തില്‍ തെറ്റിയത് ശ്രീജിത്തിലൂടെ കേരളം തിരുത്തുന്നു

അമല്‍ കെ.വി

ഇതൊരു ശുഭസൂചനയായി കണക്കാക്കാം. പരസ്പരം തെറിപറയാനും, കളിയാക്കാനും, ഫോട്ടോയും പോസ്റ്റുകളും ഇടാനും മാത്രമല്ല നവമാധ്യമങ്ങള്‍ എന്ന് ഈ ഒരു നീക്കം തെളിയിക്കുന്നു. ശ്രീജിത്ത് വിഷയം കേരളത്തില്‍ ഒരു തുടക്കമാകട്ടെ... സമൂഹമാധ്യമങ്ങള്‍ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കാലത്തിന്.

Pages