Road Accidents

ബൈപാസിന്റെ അഭാവമാണോ അപകടങ്ങള്‍ക്ക് കാരണം?

Glint staff

വയല്‍ക്കിളികള്‍ കീഴാറ്റൂരില്‍ സമരം തുടങ്ങിയപ്പോള്‍ ഉയര്‍ത്തിയ വിഷയമാണ് അതിനെ ഒരാശയ രൂപത്തിലേക്ക് പരിണമിപ്പിച്ചത്. എന്നാല്‍ ഇന്നിപ്പോള്‍ കീഴാറ്റൂര്‍ ആശയക്കുഴപ്പത്തിന്റെയും രാഷ്ട്രീയ മുതലെടുപ്പിന്റെയും ഭൂമികയായി മാറുന്നു. ആ പാടശേഖരത്തെ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള വിളനിലമായി ചില രാഷ്ട്രീയ കക്ഷികള്‍ കരുതുന്നു.

തൃശൂരില്‍ വാഹനാപകടം: പ്രഭാതസവാരിക്കിറിങ്ങിയ രണ്ട് പേര്‍ മരിച്ചു

തൃശൂര്‍, എടമുട്ടത്ത് പ്രഭാതസവാരിക്കിറങ്ങിയ രണ്ട് പേര്‍ വാഹനമിടിച്ച് മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ ഹംസ(70), വീരക്കുഞ്ഞി(70) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

മധുരയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ റഹീം, അബ്ദുള്‍ റഹ്മാന്‍ എന്നിവരമാണ് മരിച്ചത്.

മലപ്പുറത്ത് ബസ്റ്റോപ്പിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം വഴിക്കടവില്‍ ബസ്റ്റോപ്പിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു, പത്തിലധികം പേര്‍ക്ക് പരിക്ക്. മണിമൂളി സി.കെ.എച്ച് എസ്.എസ്സിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഷാമില്‍, ഫിദമോള്‍ എന്നിവരാണ് മരിച്ചത്.വഴിക്കടവിനടുത്തുള്ള മണിമൂഴി ബസ്സ്‌റ്റോപ്പിന് സമീപം രാവിലെ 9.30 തോടെയാണ് അപകടം ഉണ്ടായത്.

കര്‍ണാടകയില്‍ റോഡ് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് റോസാപ്പൂ

കര്‍ണാടകയില്‍ റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവര്‍ക്ക് പോലീസിന്റെ കൈയില്‍ നിന്ന് റോസാപ്പൂവ് സമ്മാനമായി കിട്ടും. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലാണ് പോലീസിന്റെ ഈ വ്യത്യസ്ഥ നടപടി.

അദ്ധ്യായം രണ്ട് : കാര്യവട്ടം

മീനാക്ഷി

പതിവിലും നേരത്തേ ഹരികുമാര്‍ തയ്യാറായി. പാങ്ങപ്പാറയിലുള്ള സുഹൃത്ത് രമേഷ് പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട്. ഏകദേശം രണ്ടു മാസത്തോളമായിരിക്കുന്നു വീട്ടിലെ പ്രഭാത ഭക്ഷണം കഴിച്ചിട്ട്. ഏറെ നാളുകള്‍ക്കു ശേഷം വല്ലാത്തൊരു ഉന്മേഷവും ഹരികുമാറിന് അനുഭവപ്പെട്ടു.

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

കര്‍ണാടകയിലെ രാമനഗരിയില്‍ പുലര്‍ച്ചെ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബെംഗളൂരു രാജരാജേശ്വരി മെഡി. കോളജ്, വെല്ലൂര്‍ VITU കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളായ ജോയല്‍, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്

ഇനിമുതല്‍ ആന്ധ്രാപ്രദേശില്‍ ഹെല്‍മെറ്റില്ലേല്‍ പെട്രോള്‍ ഇല്ല

ഇരുചക്ര വാഹനക്കാര്‍ക്ക് ഇനിമുതല്‍ ആന്ധ്രാപ്രദേശില്‍ ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പെട്രോള്‍ ലഭിക്കില്ല. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഈ നിയമം നിലവില്‍ വന്നത്

മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിഗ്: ഇന്ത്യയിന്‍ കഴിഞ്ഞവര്‍ഷം മരിച്ചത് 2138 പേര്‍

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിഗിനിടെയുണ്ടായ അപകടങ്ങളില്‍ കഴിഞ്ഞവര്‍ഷം രാജ്യത്ത് മൊത്തം 2138 പേര്‍ മരണപ്പെട്ടു. ഗതാഗത വകുപ്പ് പുറത്തുവിട്ട 2016 ലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ട്രാഫിക് നിയന്ത്രണത്തിന് വിദഗ്ധ സ്വതന്ത്ര സമിതി വേണ്ടത് അനിവാര്യം

Glint Staff

വൈറ്റില മാതൃക ഒരു നല്ല പാഠം കൂടിയാണ്. ഒരു നല്ല ആശയത്തിന്റെ ആവിഷ്‌കരണമായിരുന്നു അത്. എന്നാൽ ആ തീരുമാനം നടപ്പാക്കിയതിലെ അശാസ്ത്രീയത അതിനെ പരാജയപ്പെടുത്തി. ട്രാഫിക് പരിഷ്കാരങ്ങൾ ശാസ്ത്രീയമായി നടപ്പാക്കുന്നതിന് വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്വതന്ത്ര സംവിധാനം അടിയന്തരമായി കേരളത്തിൽ ഉണ്ടാകേണ്ടതാണ്.

Pages