Mangalam

സത്യപ്രതിജ്ഞ നടക്കാനിരിക്കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗാതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ വീണ്ടും ഹര്‍ജി. ശശീന്ദ്രന്റെ കേസ് ഒത്തു തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹര്‍ജി നല്‍കിയ തയ്ക്കാട് സ്വദേശിനി മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഫോണ്‍വിളി കേസ് ശശീന്ദ്രന് തിരിച്ചടി: ഒത്തുതീര്‍പ്പ് ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു

ഫോണ്‍വിളി കേസില്‍ മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന് തിരിച്ചടി. കേസ് ഒത്തുതീര്‍പ്പാക്കണമെന്നാശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയുന്നതിനായി മാറ്റുന്നതിന് തൊട്ടുമുമ്പാണ് ഈ നീക്കം.

എ.കെ.ശശീന്ദ്രന് മന്ത്രിയാകാന്‍ തടസ്സമില്ല: ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു

മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ വിളി കേസില്‍ അന്വേഷണം നടത്തിയ ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കര്യം അറിയിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ശശീന്ദ്രനല്ല തെറ്റുകാരന്‍, മംഗളം ചാനലും അതിന്റെ അധികൃതരുമാണ്.

മാധ്യമപ്രവർത്തനത്തിൽ അറിഞ്ഞിരിക്കേണ്ട ഒളിവ്-രഹസ്യ വ്യത്യാസം

Glint Staff

മംഗളം സംഭവം മലയാളിക്ക് ഒരു തട്ടിയുണർത്തലാണ്. വൈകൃതങ്ങളുടെ വഴി എവിടെ എത്തിക്കുമെന്നുള്ളതിന്റെ തിരിച്ചറിവിലേക്കുള്ള ഉണർത്തൽ. ഒളിവും രഹസ്യവും തമ്മിലുള്ള വേർതിരിവ് തിരിച്ചറിയാനുള്ള ഒരുണർത്തൽ കൂടിയും.

ഫോണ്‍കെണി: ശശീന്ദ്രനെതിരെ മാദ്ധ്യമപ്രവര്‍ത്തക പരാതി നല്‍കി

ഫോൺകെണി വിവാദത്തിൽ ഉൾപ്പെട്ട മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ മാദ്ധ്യമപ്രവർത്തക പരാതി നൽകി. ശശീന്ദ്രന്‍ നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ആക്ഷേപം. മംഗളം ടെലിവിഷന്‍ ചാനലിലെ ജീവനക്കാരിയും മന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചെന്ന് പറയപ്പെടുന്നതുമായ മാദ്ധ്യമപ്രവർത്തകയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ പരാതി നൽകിയത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി കേസ് ഈ മാസം 15നു പരിഗണിക്കും.

 

ഫോണ്‍കെണി: ചാനല്‍ പ്രവര്‍ത്തകര്‍ കീഴടങ്ങി

മുൻമന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോൺകെണിക്കേസിൽ മംഗളം ടെലിവിഷന്‍ ചാനലിലെ എട്ടുപേര്‍ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി.   കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങൽ. അതേസമയം, ചാനല്‍ ചെയര്‍മാനും ശശീന്ദ്രനോടു ഫോണില്‍ സംസാരിച്ച പെണ്‍കുട്ടിയും എത്തിയിട്ടില്ല.

 

എ.കെ ശശീന്ദ്രന്റെ സംഭാഷണത്തിൽ അശ്ലീലം ഇല്ല

Glint Staff

അശ്ലീലമായതിനെ പരാമർശിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് പരാമർശിക്കപ്പെടുന്നതിൽ അശ്ലീലമുണ്ടാകരുത് എന്നതാണ്. മുതിർന്ന നായകസ്ഥാനത്തുള്ള പലർക്കും അത് പാലിക്കാൻ കഴിയാതെ വരുന്നു.

മലയാള ടെലിവിഷന്‍ എന്ന വഴുക്കലുള്ള ചെരുവ്

കിരണ്‍ പോള്‍

മാതൃകകള്‍ സൃഷ്ടിക്കുന്നു എന്നത് തന്നെയാണ് നായകസ്ഥാനങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്വവും. മാദ്ധ്യമരംഗത്തെ നമ്മുടെ നായകസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്ന മാതൃകകളാണ് ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ കര്‍ശനമായ വിലയിരുത്തലുകള്‍ക്ക് വിധേയമാകേണ്ടത്. എന്തെന്നാല്‍, ഒരു സമൂഹത്തെയാണ് അത് പരാജയപ്പെടുത്തുന്നത്.