kannur

കണ്ണൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക്  മറിഞ്ഞ് ബസ് ജീവനക്കാരനുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ബസിന്റെ ക്ലീനര്‍ കൂത്തുപറമ്പ് സ്വദേശി ജിതേഷ് (35), ചൊക്ലി സ്വദേശികളായ പ്രേമലത (56), മകന്‍ പ്രജിത്ത്(32) എന്നിവരാണു മരിച്ചത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.

കിണറ്റിലിറങ്ങുന്ന അമ്മൂമ്മയും കരയ്ക്കു നില്‍ക്കുന്ന യുവത്വവും

Glint staff

കണ്ണൂരിലെ അമ്മൂമ്മയുടെ കിണറ്റിലിറക്കം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിയ്ക്കുകയാണ്. പതിവ് പോലെ തന്നെ കൗതുകമായിരിക്കും ഈ വീഡിയോക്ക് ഇത്ര സ്വീകാര്യതലഭിക്കാന്‍ കാരണമായത്. എന്നാല്‍ കൗതുകത്തിനൊപ്പം അല്ലെങ്കില്‍ കൗതുകത്തിനെക്കാള്‍ ഈ കാഴ്ച്ച പലതും നമ്മോട് പറയുന്നുണ്ട്.

കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു.

 

കണ്ണൂര്‍ തലശേരിയില്‍ സി പി എം പ്രവര്‍ത്തകനു  വെട്ടേറ്റു. എരത്തോളി പഞ്ചായത് പ്രസിഡന്റ്‌ രമ്യയുടെ ഭര്‍ത്താവ് സുരേഷ് ബാബുവിനാണ് വെട്ടേറ്റത്.

പരസ്യ കശാപ്പ്: കണ്ണൂരിന്റെയും മലയാളിയുടെയും രക്തലഹരി

Glint Staff

വായുവിൽ ചോരയുടെ ഗന്ധം നിറഞ്ഞു നിന്നാൽ ക്രമേണ അത് അനിവാര്യമായി മാറും. ചോര ലഹരിയാകും. ആ ലഹരിയാണ് ഇന്ത്യയിൽ ഒരു സ്ഥലത്തും നടക്കാതിരുന്നവണ്ണം കണ്ണൂരിൽ മിണ്ടാപ്രാണിയെ പരസ്യമായി കൊന്നത്.  

കണ്ണൂരില്‍ ആവശ്യം അഫ്സ്പയല്ല

Glint Staff

നേതാക്കന്മാരുടെ ചിന്തയിലെ  ചോരയും അതിനു വേണ്ടിയുള്ള മനസ്സിന്റെ ദാഹവുമാണ് കണ്ണൂരിലെ പ്രശ്നം. അഥവാ നേതൃത്വങ്ങളെ ബാധിച്ചിരിക്കുന്ന മാനസിക രോഗം. ഈ രോഗത്തിനാണ് ചികിത്സ വേണ്ടത്.

കണ്ണൂരിലെ അക്രമം: ബി.ജെ.പി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

കണ്ണൂരിലെ കൊലപാതകക്കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുക, മുഖ്യമന്ത്രി കണ്ണൂർ സന്ദർശിച്ചു സർവ്വകക്ഷി യോഗം വിളിക്കുക, പാലക്കാട് വീടിനു തീയിട്ടതിനെ തുടർന്ന് രണ്ടു പേർ മരിച്ച കുടുംബത്തിനു നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ സംഘം മുഖ്യമന്ത്രിയോട് ഉന്നയിച്ചു.

സ്കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ തുടക്കം

വിവിധ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരന്ന ഘോഷയാത്രയോടെ അമ്പത്തേഴാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ തുടക്കം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥും, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഘോഷയാത്രയില്‍ പങ്കെടുത്തു.

 

പ്രധാനവേദിയായ നിളയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെയാണ് കലോത്സവത്തിന്‍റെ അരങ്ങുകള്‍ ഉണരുക. പന്ത്രണ്ടായിരത്തിലധികം വിദ്യാര്‍ഥികളാണ് കലാമേളയില്‍ മാറ്റുരയ്ക്കുന്നത്.

 

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഹരിത കലോത്സവമാണ് ഇത്തവണത്തെ കലോത്സവത്തിന്റെ പ്രത്യേകത. 

കണ്ണൂർ കേരളത്തിന് അപമാനം

Glint Staff

സി.പി.ഐ.എമ്മിലെ കണ്ണൂർ മാതൃക എന്നൊരു പ്രയോഗം തന്നെയുണ്ട്. വാക്കുകളിലെ അസഹിഷ്ണുതയും കൂട്ടമായുള്ള അക്രമണോത്സുകതയുമാണത്. അതിൽ നിന്ന്  അവിടുത്തെ ബി.ജെ.പി പ്രവർത്തകരും വ്യത്യസ്തരല്ല. ഒരുതരത്തിലുള്ള ഗോത്ര സ്വഭാവത്തിന്റെ പ്രകടമായ ലക്ഷണമാണത്.

48 മണിക്കൂറില്‍ രണ്ട് കൊലപാതകങ്ങള്‍; കണ്ണൂര്‍ രാഷ്ട്രീയം വീണ്ടും നടുക്കുന്നു

തലശ്ശേരിക്കടുത്ത് പിണറായിയില്‍ ബുധനാഴ്ച രാവിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. തിങ്കളാഴ്ച ഇവിടെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഭവം. വ്യാഴാഴ്ച സംസ്ഥാന വ്യാപക ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്.

പാപ്പിനിശ്ശേരിയിലെ കേരള ക്ലേ ആന്‍ഡ് സെറാമിക്സിന്റെ ജനറല്‍മാനേജരായി നിയമിക്കപ്പെട്ട വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു. നിയമന...

Read more at: http://www.mathrubhumi.com/news/kerala/e-p-jarajan-deepthi-nishad-malaya...

പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പുതിയ ഡെപ്യൂട്ടി മേയറായി വിമത കോണ്‍ഗ്രസ് നേതാവ് പി.കെ രാഗേഷ് തെരഞ്ഞെടുപ്പക്കപ്പെട്ടു.

Pages