Encroachment

ജയസൂര്യയുടെ കായല്‍ കൈയേറ്റം നഗരസഭ ഒഴിപ്പിക്കുന്നു; ബോട്ടുജെട്ടി പൊളിച്ചു

നടന്‍ ജയസൂര്യയുടെ കൊച്ചി ചെലവന്നൂരിലെ ഭൂമിയിലെ കൈയേറ്റം നഗരസഭ ഒഴിപ്പിക്കുന്നു. കായല്‍ കൈയേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയാണ് പൊളിക്കുന്നത്. ബോട്ടുജെട്ടിയോട് ചേര്‍ന്ന ചുറ്റുമതിലും കൈയേറി നിര്‍മ്മിച്ചതാണെന്ന ആരോപണം ഉണ്ടായിരുന്നു.

കുരിശുമലകള്‍ കേരളത്തിന് കുരിശാകരുത്

Glint staff

പോലീസുമായി കല്ലേറിലും അക്രമത്തിലും ഏര്‍പ്പെടുന്ന വിശ്വാസികളെയും അതില്‍ ഉള്‍പ്പെടുന്ന പുരോഹിതരെയുമാണ് ഇന്ന് കാണുന്നത്. ഒരു കരണത്തടിച്ചാല്‍ മറു കരണം കാണിച്ചു കൊടുക്കണം എന്നാണ് കുരിശിലൂടെ യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്തത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ മഹാത്മാവിന് ധൈര്യം നല്‍കിയത് ഈ യേശു മാര്‍ഗമായിരുന്നു.

മൂന്നാര്‍: സര്‍ക്കാരിനെതിരെ ഹരിത ട്രൈബ്യൂണലില്‍ സി.പി.ഐയുടെ ഹര്‍ജി

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് പരിസ്ഥിതിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി. പ്രസാദ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. മൂന്നാറിലെ  അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണം, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്നത് കൈയേറ്റക്കാരെ സഹായിക്കാന്‍: രമേശ് ചെന്നിത്തല

മൂന്നാറിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി ചുരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യാനം ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള തീരുമാനം കൈയേറ്റക്കാരെ  സഹായിക്കുന്നതിനുള്ള നീക്കമാണെന്നും രമേശ് ചെന്നിത്തല.

റവന്യൂ വകുപ്പ് നടപടി: മൂന്നാറില്‍ ഈ മാസം 21ന് ഹര്‍ത്താല്‍

മൂന്നാറിലെ 10 പഞ്ചായത്തുകളില്‍ ഈ മാസം 21ന് ഹര്‍ത്താല്‍. മൂന്നാറിലും കൊട്ടക്കമ്പൂരിലും കൈയേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കുമെതിരെ റവന്യൂ, വനം വകുപ്പുകള്‍ എടുക്കുന്ന നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നാര്‍ സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കളക്ടര്‍ അനുപമയ്‌ക്കെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം

Glint staff

ഗതാഗതവകുപ്പു മന്ത്രി പരസ്യമായി പറഞ്ഞിരിക്കുന്നു ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് തെറ്റു പറ്റിയെന്ന്. ഒരു മന്ത്രിയെക്കുറിച്ചു വന്ന ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ ഐ.എ.എസ്സുകാരിയും   ആവശ്യമായ ഭരണ പരിചയവും നേടിയ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് തെറ്റു പറ്റിയെങ്കില്‍ ആ സ്ഥാനത്തിരിക്കാന്‍ അവര്‍ യോഗ്യയല്ല. ഉദ്യോഗസ്ഥയെ കുറിച്ച് മന്ത്രി പറയുന്നതാണ് നിലനില്‍ക്കുന്നത്

മാര്‍ത്താണ്ഡം കായല്‍ : സ്‌റ്റോപ്പ് മെമ്മോ കര്‍ശനമായും നടപ്പിലാക്കണമെന്ന് ഹൈക്കോടതി

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റ വിഷയത്തില്‍ സ്റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമി കൈയേറ്റം ഇടുക്കി ജില്ലയില്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റം നടന്നിട്ടുള്ളത് ഇടുക്കി ജില്ലയിലെന്ന്‍ റെവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. നിയമസഭയില്‍ പി.സി ജോര്‍ജിന്‍റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാരിന് ഏറ്റവും കൂടുതൽ ഭൂമിയുള്ള ഇടുക്കി ജില്ലയില്‍ 110 ഹെക്ടര്‍ ഭൂമിയാണ് കൈയേറിയിട്ടുള്ളത്. 54,097 ഹെക്ടർ ഭൂമിയാണ് ഇവിടെ സർക്കാരിനുള്ളത്.

 

മൂന്നാറില്‍ കയ്യേറ്റം വ്യാപകം: പരിശോധിക്കാന്‍ ആകുന്നില്ലെന്ന് റിപ്പോര്‍ട്ട്

അനധികൃത നിര്‍മ്മാണങ്ങളും കൈയ്യേറ്റങ്ങളും മൂന്നാറിനെ നശിപ്പിക്കുന്നുവെന്നും സ്ഥിതി അതീവ ഗുരുതരമെന്നും ലാന്‍ഡ് റവന്യൂ കമ്മിഷണര്‍. പ്രാദേശിക രാഷ്ട്രീയ ഇടപെടല്‍ മൂലം ഭൂമിയുടെ രേഖകളും നിര്‍മാണങ്ങളും പരിശോധിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ട്.