Dileep

നടിയെ ആക്രമിച്ച കേസ്: തെളിവുകള്‍ ദിലീപിന് കൈമാറി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ ദിലീപിന് കൈമാറി. സി.സി.ടി.വി ദൃശ്യങ്ങള്‍, ഫോറന്‍സിക് പരിശോധന ഫലങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവയാണ് പ്രോസിക്യൂഷന്‍ പ്രതിഭാഗത്തിന് കൈമാറിയത്.

നടി ആക്രമണം: കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം. പോലീസ് കുറ്റപത്രം ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ അങ്കമാലി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

നടി ആക്രമണം: കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയുന്നത് 17ലേക്ക് മാറ്റി

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധിപറയുന്നത് ഈ മാസം 17ലേക്ക് മാറ്റി. അങ്കമാലി മജിസ്‌ട്രേട്ട് കോടതി വിധി പറയുന്നത് മാറ്റിവെച്ചത്. കോടതിയില്‍ എത്തും മുമ്പ് തന്നെ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായത് വിവാദമായിരുന്നു.

ദിലീപ് ദുബായിലേക്ക് തിരിച്ചു; ഒപ്പം അമ്മ മാത്രം

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് കോടതിയുടെ അനുമതിയോടെ ദുബായിയിലേക്ക് പോയി. തന്റെ ഹോട്ടല്‍ ശൃംഖലയായ 'ദേ പുട്ടി'ന്റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ് ദിലീപിന്റെ യാത്ര.ദിലീപിനൊപ്പം അമ്മ മാത്രമാണ് ഉള്ളത്.നാല് ദിവസമാണ് ദിലീപിന് വിദേശയാത്രക്ക് കോടതി അനുവദിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പോലീസ് നീക്കം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.വൈകിയാല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നതിനാലാണ് വിചാരണ വേഗത്തിലാക്കുന്നത്.വിചാരക്കായി പ്രത്യേക കോടതി വേണമെന്ന് പോലീസ് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

ദീലിപിന് വിദേശത്ത് പോകാന്‍ അനുമതി

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്തുപോകാന്‍ ഹൈക്കോടതിയുടെ അനുമതി. ദിലീപ് തന്റെ ഹോട്ടല്‍ സംരംഭമായ 'ദേ പുട്ടി'ന്റെ പുതിയ ശാഖയുടെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

വിദേശത്ത് പോകാന്‍ അനുമതി തേടി ദിലീപ് ഹൈക്കോടതിയില്‍

ജാമ്യവ്യസ്ഥയില്‍ ഇളവു തേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. വിദേശത്ത് പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദുബായില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്ന തന്റെ ഹോട്ടല്‍ ശാഖയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന ആവശ്യമാണ് ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്തു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ  പോലീസ് വീണ്ടും ചോദ്യം ചെയ്തു. ഉന്നതഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചാണ് ചോദ്യം ചെയ്തത്‌. കേസില്‍ കുറ്റപത്രം തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.

നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യ പ്രതിയായ നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കി. കേസില്‍ തന്നെ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്കും എഡിജിപി സന്ധ്യയും ചേര്‍ന്ന് കുടുക്കിയതാണെന്നും ദിലീപ് കത്തില്‍ പറയുന്നുണ്ട്.

ദിലീപിന് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ

നടന്‍ ദിലീപിന് സുരക്ഷയൊരുക്കാന്‍ എത്തിയ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാഹനം പോലീസ് പരിശോധിച്ച് വിട്ടയച്ചു.വെള്ളിയാഴ്ച മുതലാണ് ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'തണ്ടര്‍ ഫോഴ്‌സ്' എന്ന സുരക്ഷാ ഏജന്‍സി ദിലീപിന് സംരംക്ഷണം നല്‍കാന്‍ തുടങ്ങിയത്.

 

Pages