China

ഇന്ത്യയടക്കം 21 രാഷ്ട്രങ്ങള്‍ ചേര്‍ന്നുള്ള പുതിയ ഏഷ്യാ ബാങ്കിന് ഉടമ്പടിയായി

ചൈനയുടെ പിന്തുണയില്‍ ആരംഭിക്കുന്ന പുതിയ ഏഷ്യാ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്കില്‍ (എ.ഐ.ഐ.ബി) ഇന്ത്യയടക്കം 21 രാഷ്ട്രങ്ങള്‍ സ്ഥാപക അംഗങ്ങളായി വെള്ളിയാഴ്ച ബീജിംഗില്‍ ഉടമ്പടി ഒപ്പ് വെച്ചു.

ഹോംഗ് കോംഗ്: ചര്‍ച്ചകള്‍ പരാജയം; പ്രക്ഷോഭകര്‍ സമരകേന്ദ്രത്തില്‍ തന്നെ

ഹോംഗ് കോംഗിലെ ജനായത്ത പ്രക്ഷോഭകകരുമായി സര്‍ക്കാര്‍ ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. പ്രക്ഷോഭകര്‍ നഗരത്തിലെ സമരകേന്ദ്രത്തില്‍ തമ്പടിച്ച് കഴിയുകയാണ്.

ഹോംഗ് കോംഗ്: ജനായത്ത പ്രക്ഷോഭകര്‍ വീണ്ടും തെരുവില്‍

പോലീസുമായി വെള്ളിയാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ബലപ്രയോഗത്തിനൊടുവിലാണ് ബുധനാഴ്ച തങ്ങളെ ഒഴിപ്പിച്ച മോംഗ് കൊക് തെരുവ് ആയിരക്കണക്കിന് വരുന്ന പ്രക്ഷോഭകര്‍ വീണ്ടും കയ്യടക്കിയത്.

അരുണാചല്‍ റോഡ്‌: ആരും ഇന്ത്യയെ ഭീഷണിപ്പെടുത്തേണ്ടെന്ന് രാജ്നാഥ് സിങ്ങ്

അരുണാചല്‍ പ്രദേശില്‍ ചൈനീസ്‌ അതിര്‍ത്തിയോട് ചേര്‍ന്ന് 2,000 കിലോമീറ്റര്‍ നീളത്തില്‍ റോഡ്‌ പണിയാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ചൈന പ്രതിഷേധം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.

ഹോംഗ് കോംഗ്: പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് ബലപ്രയോഗം

പ്രക്ഷോഭകര്‍ ഉയര്‍ത്തിയ ബാരിക്കേഡുകള്‍ മാറ്റാന്‍ പോലീസ് നീക്കം തുടങ്ങിയതോടെയാണ് സ്ഥിതി വഷളാകാന്‍ തുടങ്ങിയത്. ഇത് തടയാന്‍ പ്രക്ഷോഭകര്‍ തടിച്ചുകൂടുകയായിരുന്നു. അറസ്റ്റിലായ ഒരാളെ പോലീസ് മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

വാങ്ങല്‍ശേഷിയില്‍ യു.എസിനെ മറികടന്ന്‍ ചൈന ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ

2014-ല്‍ ചൈനയുടെ പി.പി.പി അനുസരിച്ച് തിട്ടപ്പെടുത്തിയ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 17.6 ട്രില്ല്യന്‍ ഡോളര്‍ ആയതായി ഐ.എം.എഫ് കണക്കുകള്‍. 17.4 ട്രില്ല്യന്‍ ഡോളര്‍ ആണ് യു.എസിന്റെ സമാന ജി.ഡി.പി.

ഹോംഗ് കോംഗ്: ജനായത്ത പ്രക്ഷോഭം അയയുന്നു; ഓഫീസുകള്‍ തുറന്നു

നഗരത്തില്‍ തമ്പടിച്ചു കഴിയുന്ന പ്രധാനമായും വിദ്യാര്‍ഥികള്‍ അടങ്ങുന്ന പ്രക്ഷോഭകരോട് തിങ്കളാഴ്ചയ്ക്കകം പ്രക്ഷോഭവേദി വിടണമെന്ന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ലഡാഖ് അതിര്‍ത്തി പ്രശ്നത്തിന് പരിഹാരം; സേനകള്‍ പിന്മാറും

വെള്ളിയാഴ്ച മുതല്‍ മേഖലയില്‍ നിന്ന്‍ സേനകള്‍ പിന്മാറാന്‍ തുടങ്ങുമെന്നും സെപ്തംബര്‍ 30-നകം പിന്മാറ്റം പൂര്‍ത്തിയാക്കുമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

കാര്‍ബണ്‍ മലിനീകരണം: ചൈന ഒന്നാമത്; ഇന്ത്യ വളര്‍ച്ചാ നിരക്കില്‍ മുന്നില്‍

ആഗോള താപനത്തിന്റെ പ്രധാന കാരണമായ കാര്‍ബണ്‍ ഡയോക്സൈഡ് മലിനീകരണത്തില്‍ ചൈന ഒന്നാമത്. ഇന്ത്യ വൈകാതെ യൂറോപ്പിനെ മറികടക്കുമെന്നും പഠനം.

അതിര്‍ത്തി പ്രശ്നവും സാമ്പത്തിക സഹകരണവും വിഷയങ്ങളായി മോദി-ശി ചര്‍ച്ച

ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Pages