dileep

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.വൈകിയാല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നതിനാലാണ് വിചാരണ വേഗത്തിലാക്കുന്നത്.വിചാരക്കായി പ്രത്യേക കോടതി വേണമെന്ന് പോലീസ് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

 supreme-court

ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയില്‍ കേള്‍ക്കണം എന്നാവശ്യപ്പെട്ട് പിതാവ് അശോകന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഹാദിയയെ ഈ വരുന്ന 27ന്  ഹാജരാക്കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. തുറന്ന കോടതിയിലാണ് ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കുക എന്ന് സുപ്രീംകോടതി ഇതിന് മമ്പും വ്യക്തമാക്കിയിരുന്നു.

 ak saseendran

മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ വിളി കേസില്‍ അന്വേഷണം നടത്തിയ ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കര്യം അറിയിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ശശീന്ദ്രനല്ല തെറ്റുകാരന്‍, മംഗളം ചാനലും അതിന്റെ അധികൃതരുമാണ്.

hadiya case

ഹാദിയയ്ക്ക് പറയാനുള്ളത് അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന ആവശ്യവുമായി പിതാവ് അശോകന്‍ സുപ്രിം കോടതിയെ സമീപിച്ചു. ഹാദിയയെ മതംമാറ്റിയ  സൈനബയെയും മതംമാറ്റ കേന്ദ്രമായ സത്യസരണിയിലെ പ്രവര്‍ത്തകരെയും വിളിച്ചുവരുത്തണമെന്നും അശോകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

dileepnew

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന് വിദേശത്തുപോകാന്‍ ഹൈക്കോടതിയുടെ അനുമതി. ദിലീപ് തന്റെ ഹോട്ടല്‍ സംരംഭമായ 'ദേ പുട്ടി'ന്റെ പുതിയ ശാഖയുടെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

Drone

നിരീക്ഷണ പറക്കലിനിടെ നേവികസേനയുടെ പൈലറ്റില്ലാ ഡ്രോണ്‍ വിമാനം കൊച്ചിയിലെ വെല്ലിങ്ടണ്‍ ഐലന്റില്‍ തകര്‍ന്ന് വീണു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. നാവിക വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എത്താനിരിക്കെയാണ് അപകടമുണ്ടായത്.

Sabarimala-Anila

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയ്‌ക്കൊപ്പം ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയതിനെക്കുറിച്ച് പ്രചരിച്ച വ്യാജ വാര്‍ത്തയ്‌ക്കെതിരെ പരാതിയുമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി ജെ അനില

Pinarayi vijayan

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയത്.മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

 Gujarat-Elections

ഗുജറാത്തില്‍ ആദ്യഘട്ട  നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 77 അംഗ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുള്ളത്. 77 പേരില്‍ 20 പേര്‍ പാട്ടീദാര്‍ സമുദായത്തില്‍ നിന്നും 11 പേര്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നും 7 പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുമുള്ളവരാണ്.

 mm-mani

സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സി.പി.എമ്മിനില്ല,തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാന്‍ സി.പി.ഐ ശ്രമിക്കുന്നത് മര്യാദ കേടാണെന്നും കടുത്ത ഭാഷയില്‍ മണി വിമര്‍ശിച്ചു.

Pages