justice-bhandari

രാജ്യാന്തര നീതിന്യായ കോടതിയിലെ  ജഡ്ജി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍  ഇന്ത്യക്കു വിജയം. ഇന്ത്യയുടെ ദല്‍വീര്‍ ഭണ്ഡാരിയാണ്  തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.ബ്രിട്ടനും ഇന്ത്യയും തമ്മിലായിരുന്നു മത്സരം.  എന്നാല്‍ ബ്രിട്ടന്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡിനെ അവസാന നിമിഷം പിന്‍വലിക്കുകയായിരുന്നു.

sherin mathews death, sini mathews

അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ സിനി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ അപകടപെടുത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ് എന്നാണ് വിവരം. നേരത്തെ കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

same sex marriage

സ്വവര്‍ഗവിവാഹത്തിന്  ശക്തമായ പിന്തുണയുമായി ഓസ്‌ട്രേലിയന്‍ ജനത. ദേശീയ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷം പേരും  സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ച്  വോട്ട് രേഖപ്പെടുത്തി.

 iran iraq earthaquake

ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ  200 കടന്നു, 2000ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ  ഭൂചലനം പ്രദേശിക സമയം ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഉണ്ടായത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ ഹാലബ്ജയ്ക്കടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

 kulbhushan yadav

ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ ജയിലിലെത്തി കാണാന്‍ ഭാര്യക്ക് അനുമതി ലഭിച്ചു. മാനുഷിക പരിഗണന നല്‍കിയാണ് അനുമതിയെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ ഹൈക്കമ്മിഷനെ പ്രസ്താവനയിലൂടെ അറിയിച്ചു.

dubai police plane

ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ്സ് എ380 നൂറ് മീറ്റര്‍ വലിച്ച് നീക്കി ദുബായ് പോലീസ് റെക്കോര്‍ഡിട്ടു.മൂന്ന് ലക്ഷം കിലോഗ്രാം ഭാരമുള്ള വിമാനമാണ് 56 പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വിലിച്ചു നീക്കിയത്

texas shooting

അമേരിക്കയിലെ ടെക്‌സാസില്‍ പള്ളിയിലുണ്ടായ വെടിവയ്പില്‍ 27പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വില്‍സണ്‍ കൗണ്ടിയിലെ  ചെറു നഗരമായ സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പ്രാദേശിക സമയം 11.30 നായിരുന്നു ആക്രമണം.

isis drugs

ഐ.എസ് തീവ്രവാദികള്‍ ഇന്ത്യയില്‍നിന്നും കടത്തിയ 376 കോടി രൂപ വിലമതിക്കുന്ന വേദനസംഹാരി ഗുളികകള്‍ ഇറ്റലി പിടികൂടി.24 മില്ല്യണ്‍ ട്രാംഡോള്‍ ഗുളികകളാണ് കണ്ടെയ്‌നറിലാക്കി ഇന്ത്യയില്‍ നിന്നും ലിബിയയിലേക്ക് കടല്‍മാര്‍ഗ്ഗം അയച്ചത്. പോര്‍ട്ട് ഓഫ് ഗിയോയ ടോറോ തുറമുഖത്ത് വച്ചാണ് ഇറ്റാലിയന്‍ സുരക്ഷാസേന ഇവ പിടിച്ചെടുത്തത്

 sushma-swaraj

വാഷിഗ്ടണിലെ കെന്റില്‍ വച്ച് സിക്ക് ബാലന്‍ ആക്രമണത്തിനിരയായ സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

melania-trump

ഫോബ്‌സ് മാഗസീന്‍ ഇക്കൊല്ലത്തെ ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജെര്‍മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.രണ്ടാം സ്ഥാനത്ത് ബ്രിട്ടീഷ് പ്രധാന മന്ത്രി തരേസ മേ ആണ്.

Pages