കുട്ടികളെ നല്ല സ്പര്‍ശവും ചീത്ത സ്പര്‍ശവും പഠിപ്പിക്കാന്‍ എന്‍.സി.ഇ.ആര്‍.ടി

Glint staff
Mon, 18-09-2017 04:17:48 PM ;
Delhi

child abuse

കുട്ടികളെ നല്ല സ്പര്‍ശമേതെന്നും ചിത്ത സ്പര്‍ശമേതെന്നും പഠിപ്പിക്കാന്‍ എന്‍.സി.ഇ.ആര്‍.ടി ഒരുങ്ങുന്നു. എന്‍.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തകങ്ങളിലൂടെയാണ് നല്ല സ്പര്‍ശത്തെയും ചീത്ത സ്പര്‍ശത്തെയും കുറിച്ച് പഠിപ്പിക്കുക. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുറത്തിറങ്ങുന്ന പുസ്തകങ്ങിളിലായിരിക്കും ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തുക.

 

കൂടാതെ പോക്‌സോ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും , ഹൈല്‍പ് ലൈന്‍ നമ്പറുകളും പുസ്തകങ്ങിളിലുള്‍പ്പെടുത്തും.കുട്ടികള്‍ക്കുമേലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് എന്‍.സി.ഇ.ആര്‍.ടിയുടെ ഈ നടപടി. വനിതാ ശിശുക്ഷേമ മന്ത്രാലായമാണ് ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ നല്‍കിയതെന്നും തുടര്‍ന്ന് ഈ ശുപാര്‍ശ തങ്ങള്‍ അംഗീകരിക്കുകയായിരുന്നെന്നും എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഋഷികേശ് സേനാപതി പറഞ്ഞു.

 

Tags: