അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

Glint staff
Thu, 17-08-2017 06:32:08 PM ;
Thiruvananthapuram

athirappalli water falls

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാതെയായിരിക്കും പദ്ധതി നടപ്പിലാക്കുക. പദ്ധതിക്ക് എല്ലാ അനുമതിയും ലഭിച്ചിട്ടുണ്ട്. സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി വിശദീകരിച്ചു. കേന്ദ്ര ജലകമ്മീഷന്‍ പദ്ധതിയെ അനുകൂലിച്ചതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.  

 

എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനവദിക്കില്ലെന്ന് കോണ്‍ഗ്രസും സിപിഐയും നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ്  സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന്‌ മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയത്.

 

Tags: