മദ്യ ഉപഭോഗം കുറഞ്ഞു; വരുമാനം കൂടി - കെ. ബാബു

Fri, 24-10-2014 02:44:00 PM ;
തിരുവനന്തപുരം

k babuസംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം നാല് ശതമാനം കുറഞ്ഞുവെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു. ബിയര്‍ വില്‍പനവിലും കുറവുണ്ടായിട്ടുണ്ട്. എന്നാല്‍, പുതിയ മദ്യനയത്തിന്റെ ഭാഗമായി നികുതി കൂട്ടിയതിനെ തുടര്‍ന്ന്‍ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായും മന്ത്രി അറിയിച്ചു.

 

എക്സൈസ് വകുപ്പ് നടത്തിയ ബോധവത്കണ പരിപാടിയുടെ ഫലമാണിതെന്ന് മന്ത്രി അവകാശപ്പെട്ടു. വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ മദ്യ ഉപഭോഗം ഉയര്‍ന്ന നിലയിലായിരുന്നു. ഇതില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കള്ള് ചെത്ത് പ്രോതിസാഹിപ്പിച്ചതും മദ്യത്തിന്റെ വില വര്‍ദ്ധനവും ഇതിനു കാരണമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4,55,000 കെയ്‌സിന്റെ കുറവ് ഉണ്ടായതായാണ് മന്ത്രി അറിയിച്ചത്. ബിയര്‍ വില്‍പനയില്‍ ഏഴ് ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ബവറിജസ് കോര്‍പറേഷന് ഈ കാലയളവില്‍ 361 കോടി രൂപയുടെ അധിക വരുമാനമുണ്ടായെന്നും മന്ത്രി പറഞ്ഞു.

Tags: