നഷ്ടപ്പെട്ട പേഴ്‌സ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചു

Glint staff
Fri, 08-12-2017 05:38:13 PM ;
Bern

 lost-wallet

സ്വിറ്റ്‌സര്‍ലന്റിലെ ഒരുകെട്ടിടത്തില്‍ ജോലി ചെയ്യുമ്പോള്‍ നഷ്ടപ്പെട്ട പേഴ്‌സ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സ്ഥലത്തു നിന്ന് തന്നെ തിരികെ ലഭിച്ചു. 2007 ല്‍ ഒരു പോസ്റ്റല്‍ ഓഫിസ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിടെയാണ് പീറ്റര്‍ മാര്‍ക്കു എന്നയാള്‍ക്ക് പേഴ്‌സ് നഷ്ടപ്പെടുന്നത്. 500 സ്വിസ്സ് ഫ്രാങ്കാണ് (32000 രൂപ) പേഴ്‌സില്‍ ഉണ്ടായിരുന്നത്.

 

ആ കെട്ടിടത്തിനടുത്തുകൂടെ കടന്നു പോയ ഒരാള്‍ക്കാണ് പേഴസ് കിട്ടിയത്, തുടര്‍ന്ന് പോസ്റ്റല്‍ ഓഫീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് ഉടമസ്ഥനെ കണ്ടെത്തി പേഴ്‌സ് തിരികെ നല്‍കി. പേഴ്‌സ് ലഭിച്ചെന്ന വാര്‍ത്ത ആദ്യം പീറ്റര്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ നഷ്ടപ്പെടുമ്പോള്‍ ഉണ്ടായിരുന്ന മുഴുവന്‍ തുകയും കാര്‍ഡുകളും പേഴ്‌സ് തിരികെ കിട്ടിയപ്പോഴും ഉണ്ടായിരുന്നു. 'സ്വിറ്റ്‌സര്‍ലന്റെുകാര്‍ സത്യസന്ധരാണെ'ന്നാണ് പീറ്റര്‍ പ്രതികരിച്ചത്.

 

 

Tags: