പിയെച്ച റാന്‍സംവെയര്‍ ആക്രമണം ഇന്ത്യയിലും

Gint Staff
Wed, 28-06-2017 07:21:56 PM ;
mumbai

cyber ttack

വാനക്രൈ വൈറസിനു പിന്നാലെ സൈബര്‍ ലോകത്തെ നടുക്കിയപിയെച്ച റാന്‍സംവെയര്‍ ആക്രമണംഇന്ത്യയിലും. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖമാണ്ആക്രമണത്തിനിരയായത്. വാനാക്രൈ പോലെ കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകര്‍ക്കുന്ന വൈറസാണ് പിയെച്ച.വാനാക്രൈയുടെ രണ്ടൊ പതിപ്പാണിതെന്നാണ് കരുതുന്നത്.

കംപ്യൂട്ടറുകള്‍ തകരാറിലായതിനെ തുടര്‍ന്ന് മുംബൈ തുരമുഖത്തെമൂന്നു ടെര്‍മിനലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഇതോടെ ചരക്കുനീക്കം നിലച്ചിരിക്കുകയാണ്. തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

വാണിജ്യ, വ്യാവസായിക മേഖലകളിലെ കംപ്യൂട്ടറുകളെയാണ്പിയെച്ച റാന്‍സംവെയര്‍ കൂടുതലായും ബാധിച്ചിരിക്കുന്നത്. റഷ്യ, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍, എണ്ണക്കമ്പനികള്‍, വിമാനത്താവളങ്ങള്‍, ഫാക്ടറികള്‍, സൈനികം എന്നിവയുമായി ബന്ധപ്പെട്ട കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ കാര്യമായി ബാധിച്ചിട്ടുണ്ട്‌

 

Tags: