എവിടെയാ വാഗ്ദത്തഭൂമി?

പി കെ ശ്രീനിവാസന്‍
Friday, June 7, 2013 - 6:30pm

P.K Sreenivasan  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് പി.കെ. ശ്രീനിവാസന്‍.

 

ഞാന്‍ ശ്രീനിവാസന്‍. അല്‍പംകൂടി വ്യക്തമാക്കിയാല്‍ പി കെ ശ്രീനിവാസന്‍. 

എണ്പതുകളുടെ പകുതി ആരംഭിക്കുതിനുമുമ്പ് നിയോഗമെപോലെ, അവിചാരിതമായ വേഷപ്പകര്‍ച്ചകളില്‍പ്പെട്ടാണ് ഞാന്‍ മദ്രാസ് എന്ന ചരിത്രനഗരിയിലെത്തുത്. കേരളകൗമുദി, കലാകൗമുദി ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ പ്രത്യേകപ്രതിനിധിയെന്ന കുപ്പായമണിഞ്ഞെത്തിയ എനിക്ക്, സിനിമയുടെ വര്‍ണപ്രപഞ്ചം പൂത്തുലഞ്ഞുനില്‍ക്കുന്ന ഈ നഗരം വിസ്മയങ്ങളാണ് സമ്മാനിച്ചത്. മാധവിക്കുട്ടിയും ഒ വി വിജയനും എം കൃഷ്ണന്‍നായരും മലയാറ്റൂറും കാക്കനാടനും പമ്മനുമൊക്കെ വിഹരിച്ചിരുന്ന മലയാളനാട് വാരികയിലെ സാഹിത്യാന്തരീക്ഷത്തില്‍ നിന്നാണ് എന്റെ വരവ്. എന്റെ രാജി സ്വീകരിച്ച് ചെട്ടികുളങ്ങര വീട്ടില്‍.വച്ച് യാത്ര അയക്കുമ്പോള്‍ എഡിറ്റര്‍ എസ് കെ നായര്‍ പറഞ്ഞു- പത്രപ്രവര്‍ത്തകനു നിരവധി സാധ്യതകളുള്ള നഗരമാണ് മദ്രാസ്. 
അതെ, എസ് കെ നായരുടെ ഉള്‍ക്കാഴ്ച ശരിയായിരുന്നു. ദ്രാവിഡപ്പാര്‍ട്ടികളുടെ ശീതസമരങ്ങളുടെ കാലമായിരുതിനാല്‍ തമിഴ്‌നാട്ടില്‍  വാര്‍ത്തകള്‍ക്ക് ക്ഷാമമില്ല. മുഖ്യമന്ത്രി പുരട്ച്ഛിത്തലൈവന്‍ എം ജി രാമചന്ദ്രന്‍. പ്രതിപക്ഷത്തെ കസേരയി. സാക്ഷാല്‍ കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി. സിനിമയും രാഷ്ട്രീയവും കെട്ടുപിണഞ്ഞുകിടക്കുന്ന  സംസ്ഥാനം അത്ഭുതങ്ങളുടെ വിളനിലമായിരുന്നു. രാഷ്ട്രീയം ഒരുവശത്ത് കത്തിക്കയറുമ്പോള്‍ മറുവശത്ത് സിനിമയുടെ വര്‍ണ്ണക്കോലങ്ങള്‍ ജനങ്ങളുടെ മുന്നില്‍ . മയക്കുമരുന്നായി മാറുകയായിരുന്നു.

കോടമ്പാക്കമില്ലാത്ത പത്രപ്രവര്‍ത്തനം അന്നും  ഇന്നും മദ്രാസ് എന്ന ചെന്നൈ നഗരത്തിന് ഇല്ലെന്നുതന്നെ പറയാം. അങ്ങനെ ഞാനും ആ വാഗ്ദത്തഭൂമിയുടെ നരച്ച ഹൃദയത്തിലേക്ക് ഊളിയിട്ടു. മദ്രാസിന്റെ ഹൃദയഭൂമിയായിരുന്നു എഴുപതുകളിലേയും എപതുകളിലേയും കോടമ്പാക്കം. (വടക്കന്‍ കേരളത്തില്‍ നിന്നു വരുന്നവര്‍ മദ്രാസിനെ മദിരാശിയെന്ന്  നീട്ടിവിളിച്ചു). മോഹങ്ങളും മോഹഭംഗങ്ങളും പരസ്പരം ആലിംഗബദ്ധരായി ഇണചേരുന്ന നഗരവീഥികള്‍, പല മൊഴികളി., നിറങ്ങളി., ചേരുവകളി. സിനിമകളുടെ റീലുകള്‍ ഉ.പ്പാദിപ്പിക്കുന്ന  സ്റ്റുഡിയോഫാക്ടറികള്‍, നക്ഷത്രങ്ങളേയും സൂര്യചന്ദ്രനമാരെയും മെനഞ്ഞെടുക്കുന്ന ഗര്‍ഭഗൃഹങ്ങള്‍, അനേകായിരം ജീവിതങ്ങളെ ഹോമിച്ചുകൊണ്റ് ഗ്ലാമര്‍ നിലനിര്‍ത്താന്‍ പണിപ്പെടുന്ന സ്വപ്നസിന്നിവേശങ്ങള്‍. പുറമേ നിന്നുകാണുവര്‍ക്ക് സിനിമ അത്ഭുതങ്ങളുടെ വിളനിലമാണ്, ഭാഗധേയങ്ങളുടെ ബാബിലോണ്‍തൊട്ടിലാണ്. ഞാന്‍ തെല്ലോന്നമ്പരുന്നു.

 
തെലുങ്കിലേയും തമിഴിലേയും താരങ്ങള്‍ ദന്തഗോപുരങ്ങളില്‍  കഴിയുമ്പോള്‍ മലയാളികളായ താരങ്ങള്‍ ഭൂമിയില്‍ പെയ്തിറങ്ങി. മദ്രാസില്‍ തമ്പടിച്ചവരായിരുന്നു താരങ്ങളില്‍  പലരും. പ്രേംനസീറും അടൂര്‍ ഭാസിയും സുകുമാരനും സുധീറും നടന്‍ വിന്‍സെന്റും ഷീലയും ജയഭാരതിയും ശാരദയുമൊക്കെ മദ്രാസിന്റെ മക്കളായിക്കഴിഞ്ഞിരുന്നു. എന്നാല്‍  മധു, ബാലന്‍ കെ നായര്‍ തുടങ്ങിയ  വന്‍സംഘം ദേശാടനപ്പക്ഷികളെപ്പോലെ കോടമ്പാക്കത്തെ സ്റ്റുഡിയോ ഫ്‌ളാറുകളില്‍ അവസരങ്ങള്‍ ഉള്ളപ്പോള്‍ മാത്രം പറന്നിറങ്ങി. മദ്രാസ്‌മെയിലും തിരുനന്തപുരംമെയിലും സിനിമയുടെ നെടുംശാലയിലേക്ക് സിനിമാപ്രേമികളെ വിസ്സര്‍ജ്ജിച്ചു.   

ശാപഗ്രസ്ഥമായ കോടമ്പാക്കത്തിന്റെ സ്റ്റുഡിയോ ഫ്‌ളാറുകളിലും റിക്കോര്‍ഡിംഗ് തിയേറ്ററുകളിലും പല കാലങ്ങളില്‍  പല അവസ്ഥകളില്‍  വന്നുപെട്ട പലരേയും പരിചയപ്പെടാനും അടുത്തറിയാനും എനിക്ക് കഴിഞ്ഞിന്നു. അതില്‍  പലരും സന്തോഷത്തേക്കാള്‍ സങ്കടങ്ങള്‍ വാരിവിതറിയാണ് അരങ്ങൊഴിഞ്ഞത്. അവരില്‍  പ്രമുഖരുണ്ട്. പ്രധാനികളുണ്ട്. സിനിമക്കായി ജീവിതം ബലിയര്‍പ്പിച്ച ആരുമറിയാത്തവരുണ്ട്, ആരോരുമിയാത്തവരുണ്ട്. അവരൊക്കെ തങ്ങളുടെ സ്വകാര്യതകളില്‍  അറിഞ്ഞും അറിയാതെയും ഉരുകിയൊലിക്കുകയും കത്തിയമരുകയും ചെയ്തു. സിനിമയ്ക്ക് വേണ്ടി  ജീവിച്ച് ഒന്നുമാകാതെ ജീവിതം ഒടുക്കിയ ആയിരക്കണക്കിനു പേരുടെ ചരിത്രങ്ങള്‍ കോടമ്പാക്കത്തു പാടിപ്പതിഞ്ഞ കദനകഥകളാണ്. ആര്‍ക്കും പാഠമാകാതെ പോയ കുറെ പാഴ്ജീവിതങ്ങള്‍. ഒരിക്കല്‍  വീണാല്‍  പിന്നെകരകയറാനാകില്ല. അതാണ് സിനിമ നല്‍കുന്ന ഗുണപാഠം. അറുപതുകളിലും എഴുപതുകളിലുമൊക്കെ സിനിമയുടെ ഗ്ലാമര്‍ കണ്ട് ഈ നഗരത്തിന്റെ വിരിമാറിലേയ്ക്ക് കയറിവവര്‍ നിരവധിയാണ്. കോടമ്പാക്കമന്നാല്‍  അഭിസാരികകള്‍ തെരുവിലിറങ്ങി പുരുഷനമാരെ മാടിവിളിക്കുന്ന സ്ഥലമാണെന്ന ധാരണ മലയാളക്കരയില്‍  പെയ്തിറങ്ങിയ കാലമുണ്ടായിരുന്നു. അത്യുക്തികളും അതിശയോക്തികളും അതിന് താങ്ങായി പടര്‍ുപന്തലിച്ചത് സിനിമയുടെ 
ഗ്ലാമര്‍ കത്തിനില്‍ക്കുന്ന കാലത്തായിരുന്നു. ഇന്ന്  അത്തരം വിശ്വാസങ്ങള്‍ ഉണ്ടോ എറിയില്ല.. 
പക്ഷേ സിനിമയുടെ ഉപോല്‍പ്പന്നമെന്ന പോലെ പല ഭാഷകളിലും പെണ്‍കുട്ടികള്‍ ഉടല്‍ വിറ്റ് ഉപജീവനം കഴിക്കുന്ന  വാര്‍ത്ത വാസ്തവത്തിന്റെ കരിനിഴലായി ആധുനികതയുടെ പച്ചപ്പുമൂടിയ കോടമ്പാക്കത്തിന്റെ നിരത്തുകളില്‍ പരക്കുന്നു

.
കോടമ്പാക്കത്തിന് 2000 വര്‍ഷത്തെ പഴക്കമുന്റെന്നു ചരിത്രം പറയുന്നു. അതിന്റെ ചരിത്രനൂലുകള്‍ പല്ലവ- ചോള രാജാക്കനമാരുടെ പുസ്തകത്താളുകളില്‍  നീണ്ട്നിവര്‍ുന്ന് കിടക്കുന്നത്രേ. 17- 18 നൂറ്റാണ്ട്കളില്‍ കര്‍ണാടിക് നവാബുമാര്‍ കുതിരകളെ സൂക്ഷിച്ചത് ഇവിടെയായിരുന്നു - ഘോഡാബാദ്. നാവുവഴങ്ങാത്ത തമിഴ്മക്കള്‍ക്ക് അത് കാലക്രമേണ 'കോടംപാക്ക'മായി. 1939-. കോടമ്പാക്കം മുനിസിപ്പാലിറ്റിയുടെ കനേഷുമാരിയില്‍ 497 പേരാണത്രേ ഉണ്ടായിരുന്നത്. പിന്നെ സിനിമ കോടമ്പാക്കത്തെ കീഴടക്കി. തുടര്‍ന്ന് നവാബുമാരുടെ വേഗമേറിയ കുതിരകളുടെ സ്ഥാനം സിനിമാക്കാരുടെ ആഗ്രഹങ്ങള്‍ കീഴടക്കി. അവരുടെ അതിമോഹങ്ങള്‍ കുതിരകളെപ്പോലെ ചിനനം  വിളിച്ചു പുളഞ്ഞു.   
സിനിമയെ ഒരിക്കല്‍  രക്ഷിച്ചു നിര്‍ത്തിയത് വടപളനിയിലെ സാക്ഷാല്‍  മുരുകനായിരുന്നു. 500 വര്‍ഷം പഴക്കമുള്ള  ഈ ക്ഷേത്രപരിസരത്തായിരുന്നു തെന്നിന്ത്യന്‍ സിനിമ ജന്മം കൊണ്ടത്. കരിങ്കല്ലില്‍. തീര്‍ത്ത കോട്ടക്കുള്ളിലിരുന്നു മുരുകന്‍ സിനിമയെ കണ്ടും  കാണാതെയും പ്രസാദിച്ചു. മുരുകന് മതമില്ലായിരുന്നു. ജാതിയില്ലായിരുന്നു. മതത്തിനും ജാതിക്കുമതീതമായി ഭഗവാന്‍ സിനിമാക്കാരുടെ മുന്നില്‍ മന്ദഹസിച്ചു നിന്നു. റിലീസ് ദിവസം ഫിലിം പെട്ടികളുമായി നിര്‍മ്മാതാക്കളും സംവിധായകരും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുകളും മുരുകന്റെ മുന്നില്‍ താണുവണങ്ങി. ഹൃദയമുരുകി പ്രാര്‍ത്ഥിച്ചു: 'ഈ പെട്ടിക്കുള്ളിലെ ചരക്കുകള്‍ക്ക് ഡിമാന്റു ഉണ്ടാകണമേ മുരുകാ. തിയേറ്ററുകളില്‍  ജനം ഇടിച്ചുകയറി സാമ്പത്തിക നേറ്റം ഉണ്ടാക്കുമാറാകണമേ!' അവര്‍ നേര്‍ച്ചകള്‍ നേര്‍ന്നു. കനമുള്ള നാണയത്തുട്ടുകള്‍ നിര്‍വാണത്തിലിരിക്കുന്ന  മുരുകനു കാണിക്കയര്‍പ്പിച്ചു. മുരുകന്‍ അപ്പോഴും കൈയില്‍ വേലുമായി ചിരിച്ചുനിന്നു.. 
ഫിലിം പെ'ികള്‍ കയറ്റിയ തീവ-ികളും ബസ്സുകളും വാനുകളും കാറുകളും കേരളത്തിലേയ്ക്കും ആന്ധ്രയിലേയ്ക്കും കര്‍ണാടകയിലേയ്ക്കും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും തിയേറ്ററുകള്‍ ഉംവച്ച് കുതിച്ചുംകിതച്ചും ഞരങ്ങിയും നീങ്ങി. ചങ്കി.ത'ിയ അവരുടെ വിളികള്‍ മുരുകന്‍ കേ'ോ എറിയി.. ചന്ദനത്തി. 'ഓം' വരച്ച പെ'ികളി. അടങ്ങിയ ചിത്രങ്ങളി. എത്രയെണ്ണം ഹിറ്റുകളായി എറിയി.. എത്ര നിര്‍മ്മാതാക്കള്‍ പാപ്പരായി രംഗംവി'ു എുമറിയി.. പക്ഷേ ഇു സിനിമമാറി. സിനിമാപ്രവര്‍ത്തകര്‍ മാറി. മുരുകന്റെ മുി. പെ'ികളെത്താറി.. കാരണം സിനിമ ഡിജിറ്റലായി. സാറ്റലൈറ്റ് വഴി അവ തിയേറ്ററുകളി. എത്തി തിമിര്‍ത്താടി. മുരുകന് സിനിമാക്കാരുടെ കാണിക്ക കുറഞ്ഞു. എി'ും വടപളനി സാക്ഷാ. മുരുകന്‍ മാത്രം മാറിയി.. അദ്ദേഹം പു-ിരിച്ചുകൊ-് കരിങ്ക. ഭിത്തികള്‍ക്കിടയി. നിു.     
കോടമ്പാക്കം ഇ് കെ'ുപൊ'ിയ ഒരു ബലൂ മാത്രമാണ്. അനേകായിരം ജീവിതങ്ങളെ വഴിയാധാരമാക്കിയ ഒരു ഗ്ലാമര്‍ ലോകം. ഇനിയൊരിക്കലും മടങ്ങിവരാന്‍ ഈ കോളിവുഡിനാകി.. തകര്‍ുപോയ ജീവിതങ്ങള്‍ക്ക് മുകളി. ഉയര്‍ു നി.ക്കു ഒരു സ്മാരകം മാത്രമാണ്  ഇ് ഈ മഹാദുരന്തനഗരം. തകര്‍വരെക്കുറിച്ച് ചിന്തിക്കാനും ദുഃഖിക്കാനും ഇിവിടെ ആരുമി.. മണ്ണടിഞ്ഞവര്‍ക്ക് സ്മാരകങ്ങളുമി.. പക്ഷേ ഇവിടത്തെ അന്തരീക്ഷത്തി. ആയിരക്കണക്കിന് ആത്മാവുകള്‍ ഗതികി'ാതെ അലയുു-ാവണം. അവയ്ക്ക് ഒരിക്കലും മോചനമു-ാവി.. കാരണം പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാതെ മരിച്ചവരുടെ ആത്മാവുകള്‍ക്ക് അന്ത്യമി. എാണ.ോ ഹൈന്ദവവിശ്വാസം. അതെ, കോടമ്പാക്കത്തിന്റെ മൗനം പേറു കരുവാളിച്ച അന്തരീക്ഷത്തി. സിനിമയുടെ ഗ്ലാമര്‍ വഴിതെറ്റിച്ച പതിനായിരക്കണക്കിന് ജ.ങ്ങളുടെ അഭിശപ്തമായ ആത്മാവുകളും അവയുടെ ഗദ്ഗദങ്ങളും പാറിപ്പറക്കുു-ാകണം.  അത്തരം വിചിത്രമായ അനുഭവങ്ങളിലേക്ക് തുടര്‍് നമുക്ക് സ-രിക്കാം… …

Tags: